മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???
പുതിയതായ ഒരു മാധ്യമ സംസ്കാരം ഇവിടെ ഉദയം ചെയ്യേണ്ടിയിരിക്കുന്നുവോ? ഉവ്വ് എന്നാണു എന്റെ അഭിപ്രായം. കഴിഞ്ഞ കുറെ കാലങ്ങളായി, പ്രത്യേകിച്ച് 2008-ല്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: മലയാളികള്‍ പത്രം വാങ്ങിച്ചതും വായിച്ചതും ടെലിവിഷന് മുന്‍പില്‍ വാര്ത്തകള്‍ക്കായി ചെലവഴിച്ചതുമൊക്കെ "വിവാദങ്ങള്‍" കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു.. അല്ലെങ്കില്‍, ഒരു "പരധൂഷണ" സംസ്കാരം വളര്തിയെടുക്കുന്നതിലേക്ക് മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ വിജയിച്ചത്.. അല്ലെങ്കില് നമുക്കു മുന്‍പില്‍ പരവതീകരിച്ചു കാണിക്കപ്പെടുന്ന പല വാര്‍ത്തകളും, ഈ "പരധൂഷണ കുശുകുശുക്കല്‍" സംസ്കാരതിനപ്പുരതെക്ക് വളരാന്‍ യോഗ്യത ഉള്ളവ ആയിരുന്നില്ല. ഇക്കഴിഞ്ഞ കുറെ കാലങ്ങളില്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ശ്രദ്ധിക്കു! 1. മത്തായി ചാക്കോയുടെ അന്ത്യകൂദാശ: ആഴ്ചകളോളം മാധ്യമങ്ങളുടെ മുന്‍പേജില്‍ തന്നെ നിറഞ്ഞു നിന്ന ഈ വാര്‍ത്തഅയോടോന്നിച്ചു പിണറായിയുടെ പ്രസിദ്ധമായ "നികൃഷ്ട ജീവി" പ്രയോഗവും കേരള സമൂഹം താല്‍പ്പര്യത്തോടെ കേട്...