Posts

Showing posts from September, 2008

ആഞ്ഞിലി മരവും സൈക്കിള്‍ വാലയും പിന്നെ, ഞാനും....!...

എന്റെ ചെറുപ്പകാലത്തെ ഒരു സംഭവം ആണ്...!! നാട്ടില്‍ എന്റെ സമപ്രായക്കാരുടെ ഒക്കെ മുന്‍പില്‍ സ്കൂളില്‍ (ക്ലാസില്‍) ഞാന്‍ ഒരു ഹീറോയ്ക്കും സീറോയ്ക്കും ഇടയ്ക്കുള്ള ഒരു ആവെറേജും പുറത്തു ഞാന്‍ ഒരു വെറും സീറോയും ആണ്.. കാരണം, ഞാന്‍ അവരെക്കാളൊക്കെ നന്നായി പഠിക്കും.. പക്ഷെ, പട്യേതര വിഷയങ്ങളില്‍ അവന്മാരാണ് മുന്‍പില്‍... ഉദാഹരണം, മരം കയറ്റം, മരത്തേലെറിയുക, വട്ടു (ഗോളി) കളി, കബഡി, നാടന്‍ പന്ത് കളി, തുടങ്ങിയ കളികള്‍.... പഠന വിഷയങ്ങളില ഞാന്‍ ജയിക്കുന്നതിന്റെ പ്രതികാരമെന്നവണ്ണം അവരെല്ലാം സംഘം ചേര്‍ന്നെന്നെ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ സ്ഥിരമായി തോല്പ്പിച്ചുവന്നു... എന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ മുന്നില്‍ പോലും ഞാന്‍ സ്ഥിരമായി തോല്ക്കാറുണ്ടായിരുന്നു എന്ന് തെല്ലഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ. അങ്ങിനെ ഒരു അവധി ദിവസം, അടുത്തുള്ള എല്ലാ കശ്മലന്മാരും ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് മേല്പ്പറഞ്ഞ കളി വിഷയങ്ങളില്‍ നിന്നു അവധി എടുത്തു കല്ല്യാണം ആഘോഷിക്കുന്ന അസുലഭാവസരത്തില്‍ ഞാന്‍ ഒരു പുതിയ വിഷയം പഠിക്കാന്‍ തീരുമാനിച്ചു... സംഗതി ഒരു മരം കയറ്റം ആണ്... വഴിയരികില്‍ ഒരു ആഞ്ഞിലി മരം ഉണ്ട്... അതില്‍ കയറിപ്പറ്റുക എനിക്കൊഴിക

കടുവക്കൂട്ടില്‍...! (ഒരു പ്രണയ കഥ)

കടുവ എന്നത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു എക്സ്-മിലിട്ടറി അദ്ദേഹം ആണ്.. നല്ല ഉയരം.. നല്ല തടി.. കറുത്ത നിറം.. ശരീരം മൊത്തം രോമങ്ങള്‍.. ശരിക്കും ഒരു ഭീകര രൂപം തന്നെ.. സ്വരം കേട്ടാല്‍ തന്നെ ആരും പേടിച്ചു പോകും.. കടുവ എന്നത് ഇരട്ട പേരാണ്.. ഇദ്ദേത്തിനാണേല്‍ മൂന്നു മക്കള്‍.. രണ്ടു പെണ്ണും ഒരു ആണും.. ആണിന്റെ കാര്യം അവിടെ നിക്കട്ടെ.. പെന്പില്ലെരുടെ കാര്യം പറയാം.. രണ്ടു പേരും അതിസുന്ദരികള്‍.. ഇളയവള്‍ ആണേല്‍ എന്റെ സമപ്രായക്കാരി.. പക്ഷെ കടുവയുടെ മക്കള്‍ ആണെന്നതിനാല്‍ ഒരുത്തനും ഈ പെന്പില്ലെരുടെ നേരെ തിരിഞ്ഞു നോക്കില്ല.. അതിനുള്ള ധൈര്യം ഇല്ല എന്ന് തന്നെ പറയാം.. ആരേലും എന്തേലും കമന്റ് അടിച്ചാല്‍ തന്നെ, അത് അടുത്തുള്ള കൂടുകാരുടെ ചെവിയില്‍ ആയിരിക്കും.. ഉറക്കെ പറയാന്‍ തന്നെ പേടി... ചുരുക്കം പറഞ്ഞാല്‍, കടുവയുടെ പെണ്മക്കള്‍ മാത്രം നാട്ടിലൂടെ ആരെയും പേടിക്കാതെ നടക്കും... കടുവ ആണെന്കില്‍ ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ഒരു പലചരക്ക് കട നടത്തുന്നു.. ഞാന്‍ പല സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലം.. എന്റെ സമപ്രായക്കാരി, കടുവയുടെ രണ്ടാമത്തെ മോളും തൊട്ടടുത്ത്‌ ഒരു പാരലല്‍ കോളേജില്‍ പഠിക്കുന്നുണ്ട്.. എന്നും ഇ

ഒരു നിധി കിട്ടിയ കഥ...!

വട്ടചിലവിനു വഴിയൊന്നും ഇല്ലാതെ ഇങ്ങനെ നടക്കുന്ന കാലം... പോക്കറ്റ് മണി നമുക്കു അന്ന്യം ആയിരുന്നല്ലോ... അടുത്തുള്ള മാത്തച്ചന്‍ ചേട്ടന്റെ പെട്ടി കടയില്‍ കുറച്ചു കൊടുക്കാനും ഉണ്ട്.. അത് മറ്റൊന്നുമല്ല... പലപ്പോഴായി നാരങ്ങാ വെള്ളം, സോഡാ, കടല മിട്ടായി, പഴം.. എന്നിവ വരവരിയാതെ ചിലവാക്കിയ വഴിയില്‍ വന്നു കൂടിയത് ആണ്... ഇപ്പൊ ആ വഴികെങ്ങാനും ചെന്നാല്‍, പുള്ളി പറ്റു ബുക്ക് എടുത്തു വച്ചു.. മനോജേ എന്നൊന്ന് നീട്ടി വിളിക്കും.. ഞാന്‍.. എല്ലാം ഉടന്‍ ശരി ആക്കാംഎന്നഭാവത്തില്‍ ഒന്നമര്‍ത്തി മൂളും.. അങ്ങിനെ ഇരിക്കെ ഒരു ദിവസം വഴിയിലൂടെ നടന്നു പോവുമ്പോള്‍ വഴിയില്‍ ദാണ്ടേ ഒരു ചെറിയ പൊതി.. തൂവാലയില്‍ പൊതിഞ്ഞു എന്തോ കിടക്കുക ആണ്... അന്നത്തെകാലത്തെ ഒരു രീതി വച്ചു കാര്യം വളരെ ക്ലിയര്‍ ആണ്.. അതില്‍ കാശ് തന്നെ.. ആരുടെയോ നഷ്ടപെട്ടത് ആണ്... അന്നത്തെ എന്റെ സ്വഭാവ ശുദ്ധി വച്ച് ഞാന്‍ വഴിയില്‍ കിടന്നു എന്തേലും പൈസ കിട്ടിയാല്‍ അത് പള്ളീടെ ഭാണ്ടാരത്തില്‍ ഇടുകയാണ് പതിവു.. ഇതിപ്പോ മാത്തച്ചന്‍ ചേട്ടന്റെ നീട്ടി ഉള്ള ആ വിളി എനിക്കോര്‍മ്മ വന്നു... ചുറ്റും നോക്കി... ആരും അടുത്തെങ്ങും ഇല്ല... പതുക്കെ കുനിഞ്ഞു പൊതി കൈക്കലാക്കി... നല്ല

ഒരു ജന്മദിന കുറിപ്പ്...!!!

ദല്‍ഹി ജീവിതത്തിന്റെ ഒരു കാലഘട്ടത്തില്‍ ഉള്ള ജോലിയും നഷ്ടപ്പെട്ടു ജോലിയോ കൂലിയോ, എന്തിന് ഒരു നേരത്തെ ആഹാരത്തിനു തന്നെ കഷ്ടപ്പെടുന്ന കാലം... താമസം മിന്റോ റോഡ് എന്ന സ്ഥലത്തു... അങ്ങിനെ ഒരു ദിവസം എനിക്കൊരു കത്ത് കിട്ടി.. അടുത്ത ദിവസം നെഹ്‌റു പ്ലേസ് എന്ന സ്ഥലത്തു ഒരു ഇന്റര്‍വ്യൂ ഉണ്ട്... അതിന് ചെല്ലണം... രാവിലെ പത്തു മണിക്കാണ് ഇന്റര്‍വ്യൂ... ഇന്റര്‍വ്യൂ ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്.. അന്നെന്റെ ജന്മദിനം ആണ്... മിക്കപ്പോഴും ഞാന്‍ മാത്രം ഓര്‍ക്കുകയും, മറ്റെല്ലാവരും മറക്കുകയും ചെയ്യുന്ന ആ മഹാ സുദിനം.. ഞാന്‍ ഓര്ത്തു.. ഈ ജോലി എനിക്ക് തന്നെ കിട്ടും... ആരും ഓര്‍ക്കാത്ത എന്റെ ജന്മദിനത്തില്‍ എനിക്ക് ദൈവം തന്നെ തരുന്ന സമ്മാനം ആയിരിക്കും ഈ ജോലി... !!! രാവിലെ കൈയില്‍ ഉണ്ടായിരുന്നു പത്തു രൂപയും കൊന്ടു, ബ്രേക്ക് ഫാസ്റ്റ് വെറും പച്ച വെള്ളത്തില്‍ ഒതുക്കി ഞാന്‍ നേരെ ഇന്റര്‍വ്യൂവിന് പുറപ്പെട്ടു... നാല് രൂപ ഒരു വശത്തേക്കുള്ള യാത്ര.. നാലും നാലും എട്ടു രൂപ രൂപ.. ! പിന്നെ ജോലി സ്ഥലത്തെ കുറിച്ചും ഇങ്ങനെ മനോഹരമായ പദ്ധതികളോടെ, സുന്ദര സ്വപ്നങ്ങളോടെ ഞാന്‍ യാത്ര ആയി.. സമയത്തു തന്നെ അവിടെ ചെന്നു.. ഫസ്റ്റ് ഇന്റര്

മറിയത്തിനിതാ കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നു....!!!

കൌമാരത്തിന്റെ അവസാന കാലഘട്ടത്തില്‍ ഞാനും വേറെ ചില കൂട്ടുകാരുംകൂടി ഒരു മിമിക്സ് ട്രൂപ്പോക്കെ ഉണ്ടാക്കി, അല്‍പ്പം പാട്ടും മിമിക്സ് പരേഡും ഒക്കെ ആയി, അതായത് ചില്ലറ കലാ പ്രവര്ത്തനം ഒക്കെ ആയി നടക്കുന്ന കാലം... പഠനത്തിലോ ഷൈന്‍ ചെയ്യാന്‍ പറ്റണില്ല, അപ്പോള്‍ ഒന്നറിയപ്പെടാനും ഒക്കെ ആയി, എന്തെങ്കിലും ഒക്കെ നമ്പറുകള്‍ വേണ്ടേ... അങ്ങിനെ അല്ലറ ചില്ലറ പരിപാടികള്‍ നാട്ടിലെ ഓണാഘോഷ ക്ലബ്ബുകളുടെ ആഘോഷങ്ങല്‍ക്കിടയിലും ഒക്കെയായി കിട്ടുന്നുമുണ്ടായിരുന്നു.. ഞങ്ങള്‍ പ്രാക്ടീസ് ചെയ്യാന്‍ കൂടുന്നത് സ്ഥലത്തെ പള്ളി വക റബ്ബര്‍ തോട്ടത്തില്‍ ആണ്... പ്രാക്ടീസ് എന്ന് പറഞ്ഞാല്‍ അങ്ങിനെ കാര്യമായിട്ടൊന്നും ഇല്ലാ... ചുമ്മാ ഇരുന്നു കത്തി വക്കും.. നാട്ടിലെ കണ്ടാല്‍ കൊള്ളാവുന്ന പെന്പില്ലെരുടെ അറിയാവുന്ന വിശേഷങ്ങള്‍.. (വാര്‍ത്തകള്‍.... അല്ലാതെ മറ്റേ 'വിശേഷം' അല്ല) കൂട്ടത്തിലുള്ള എല്ലാവരെയും അറിയിക്കും.. (ആരും അറിയാത്ത കഥകള്‍ പറയുനവനെ കേള്‍ക്കാന്‍ ആളുള്ളൂ എന്നതിനാല്‍ പലതും ബടായി കഥകള്‍ ആയിരിക്കും എന്നും പ്രത്യേകം പറയണ്ടല്ലോ.. ) ... കണ്ട സിനിമാകഥകള്‍ ഒക്കെ പങ്കു വക്കും... പിന്നെ, ഇടക്കൊക്കെ പട്ടി, പൂച്ച, തുടങ്ങിയ മൃഗങ്ങ

നിങ്ങളെങ്ങനെ നിങ്ങളായി?

നിങ്ങളെങ്ങനെ നിങ്ങളായെന്നുനിങ്ങള്‍ക്കറിയില്ല എങ്കില് ‍നിങ്ങളെന്നോടു ചോദിക്കുകനിങ്ങളെങ്ങനെ നിങ്ങളായി എന്ന് അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാംനിങ്ങളെങ്ങനെ നിങ്ങളായി എന്ന് പക്ഷെ, നിങ്ങളെങ്ങനെ നിങ്ങളായി എന്ന് നിങ്ങള്‍ക്കറിയില്ല എങ്കില്‍ നിങ്ങളെങ്ങനെ നിങ്ങളായി എന്ന്നിങ്ങളെ അറിയാത്ത എന്നോട് നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ചോദിച്ചാല് ‍നിങ്ങളെ അറിയാത്ത ഞാന്‍ നിങ്ങളറിയുന്ന നിങ്ങളെ പറ്റിയല്ല നിങ്ങളോട് പറയുന്നതെങ്കില്‍നിങ്ങളെന്റെ വാക്കുകളെ വിശ്വസിക്കുമോ? (പ്രചോദനം: "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു" എന്ന കടമ്മനിട്ട കവിത)

അസ്തമിക്കുന്നില്ല ബാല്യം...!

പുതിയവ കാണുമ്പോള്‍ അവയെ കൌതുകത്തോടെ കാണുന്ന കാലമാണ് ബാല്യം, കാഴ്ചകളില്‍ നിന്നേറെ മനസ്സിലാക്കുന്ന കാലമാണ് ബാല്യം. പിണക്കങ്ങള്‍ വേഗം ഇണക്കങ്ങളായി മാറുന്ന കാലമാണ് ബാല്യം, പുതനുടുപ്പുകളില്‍ അഭിമാനം കൊള്ളുന്ന കാലമാണ് ബാല്യം, സ്നേഹിതന്‍ കരഞ്ഞാല്‍ കൂടെ കരയും ബാല്യം, അവന്‍ ചിരിച്ചാല്‍ കൂടെ ചിരിക്കും ബാല്യം, നേട്ടങ്ങളാരുടെതായാലും സന്തോഷിക്കും ബാല്യം, കോട്ടങ്ങള്‍ വിതുംബലാല്‍ പങ്കുവയ്ക്കും ബാല്യം. അച്ചനെയും അമ്മയെയും നന്മയായ് കാണുന്നതാണ് ബാല്യം, അച്ചനെയും അമ്മയെയും അറിവായി കാണുന്നതാണ് ബാല്യം, മാതാപിതാക്കളില്‍ അഭിമാനിക്കുന്ന കാലമാണ്‌ ബാല്യം, മാതാപിതാക്കളില്‍ ആശ്രയിക്കുന്ന കാലമാണ്‌ ബാല്യം. നന്മ നിറഞ്ഞൊരു കാലമാണ്‌ ബാല്യം, നന്മ ഉള്ളവരില്‍ അസ്തമിക്കാത്ത കാലമാണ്‌ ബാല്യം!

ബി സി എം കോളേജില്‍ ആണ്‍കുട്ടി.....!

ഞാന്‍ പല സെന്റ് തോമസ് കോളേജില്‍ നിന്നും പ്രീഡിഗ്രീ ഫാസ്റ്റ് ക്ലാസ്സില്‍ തോറ്റ്, കൂത്താട്ടുകുളം എന്ന ഒരു സ്ഥലത്തു ഒരു പാരലല്‍ കോളേജില്‍ വീണ്ടും പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം... പൊതുവെ ഞാന്‍ ആരോടും പ്രീഡിഗ്രി തോറ്റ് എന്ന് പറഞ്ഞിരുന്നില്ല... ആരെങ്കിലും ചോദിച്ചാല്‍ തന്നെ "ലങ്ങ്വേജ് കിട്ടിയില്ല" എന്നൊരു ഒഴുക്കന്‍ മറുപടിയില്‍ കാര്യം നിര്‍ത്തും... "അപ്പൊ സബ്ജെക്റ്റ് കിട്ടി അല്ലെ" എന്നുംകൂടി ചോദിക്കണം എന്റെ ഫുള്‍ റിസള്‍ട്ട് അറിയണം എന്നുന്ടെന്കില്‍.. ഇതു ഞാന്‍ ചിലപ്പോള്‍ സബ്ജെക്റ്റ് കിട്ടിയില്ല എന്ന് തിരിച്ചും പറയാറുണ്ടായിരുന്നു... സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു വിഷയത്തിനും ജയിച്ച്തിരുന്നില്ല.. എന്ന് മാത്രവുമല്ല, മൊത്തം മാര്‍ക്ക് നോക്കിയപ്പോള്‍ സെഞ്ജ്വറിക്ക് പിന്നെയും ഏഴ് മാര്‍ക്ക് കുറവാണു.. അതും "ഔട്ട് ഓഫ് നയന്‍ ഹന്ട്രെടില്‍"... അപ്പൊ പിന്നെ ഇതൊക്കെ അങ്ങിനെ മൊത്തമായി വിളിച്ചു പറഞ്ഞാല്‍ പറ്റുമോ.. ഒരു ദിവസം ഞാന്‍ പാരലല്‍ കോളേജിലെ ക്ലാസ്സ് കഴിഞ്ഞു കോട്ടയത്ത്‌ ജോലി ചെയ്യുന്ന ചേട്ടന്റെ അടുത്ത് പോയിട്ട് തിരികെ വീടിലേക്ക്‌ വണ്ടിയില്‍ യാത്ര ചെയ്യുകയാണ്... കയ്യില്‍ രണ്ടുമൂന്നു

നീലിമ ....!!

പെണ്‍കുട്ടിയുടെ പേരു നീലിമ എന്നാണ്...ഇഷ്ട നിറം നീല..എന്തിലും ഏതിലും നീല നിറം മാത്രം കാണാന്‍ ഇഷ്ടപ്പെട്ടവള്‍..നീലാകാശത്തെയും നീല പുഷ്പങ്ങളെയും ഏറെ സ്നേഹിച്ചവള്‍.. നീലിമയാര്‍ന്ന ഒരു ലോകം തനിക്ക് ചുറ്റും തീര്ക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു...പ്രായപൂര്‍ത്തി എത്തിയപ്പോള്‍ അവളുടെ പ്രണയ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതും നീല ബൈക്കില്‍ നീല വസ്ത്രങ്ങളണിഞ്ഞു വരുന്ന ഒരു രാജകുമാരന്‍ ആയിരുന്നു... ഒടുവില്‍ അവള്‍ അവനെ കണ്ടെത്തി... അവനെ തന്നെ സ്വന്തം ആക്കാന്‍ സാധിച്ചപ്പോള്‍ അവള്‍ ഏറെ സന്തോഷിച്ചു... അഭിമാനിച്ചു.. ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതി താനാണെന്ന് തന്നെ വിശ്വസിച്ചു.. നീല ബൈക്കില്‍ തന്നെ ഒരു നീണ്ട യാത്ര ആയിരുന്നു അവള്‍ ആദ്യ രാത്രിയിലെ കിന്നാരങ്ങള്‍ക്ക് ഇടയില്‍ അവനോട് ആവശ്യപ്പെട്ടത്‌.. അവന്‍ അത് സമ്മതിക്കുകയും ചെയ്തു..തനിക്ക്ഏറെ ഇഷ്ടപ്പെട്ട നീല ബൈക്കിന്റെ പിന്നില്‍, നീല കുപ്പിവളകള്‍ അണിഞ്ഞ സുന്ദരമായ തന്റെ വലതു കരം കൊണ്ടു തന്റെ പ്രിയപ്പെട്ടവനെ ചുറ്റി പിടിക്കുമ്പോഴും തന്റെ മറു കൈകൊണ്ടു അവള്‍ നീല ബൈക്കിനെ മെല്ലെ തലോടിക്കൊണ്ടിരുന്നു.. യാത്രക്ക് വേഗത പോര എന്നായിരുന്നു അവളുടെ പരാതി... ഇനിയും കൂടുതല