ഒരു ജന്മദിന കുറിപ്പ്...!!!

ദല്‍ഹി ജീവിതത്തിന്റെ ഒരു കാലഘട്ടത്തില്‍ ഉള്ള ജോലിയും നഷ്ടപ്പെട്ടു ജോലിയോ കൂലിയോ, എന്തിന് ഒരു നേരത്തെ ആഹാരത്തിനു തന്നെ കഷ്ടപ്പെടുന്ന കാലം... താമസം മിന്റോ റോഡ് എന്ന സ്ഥലത്തു... അങ്ങിനെ ഒരു ദിവസം എനിക്കൊരു കത്ത് കിട്ടി.. അടുത്ത ദിവസം നെഹ്‌റു പ്ലേസ് എന്ന സ്ഥലത്തു ഒരു ഇന്റര്‍വ്യൂ ഉണ്ട്... അതിന് ചെല്ലണം... രാവിലെ പത്തു മണിക്കാണ് ഇന്റര്‍വ്യൂ... ഇന്റര്‍വ്യൂ ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്.. അന്നെന്റെ ജന്മദിനം ആണ്... മിക്കപ്പോഴും ഞാന്‍ മാത്രം ഓര്‍ക്കുകയും, മറ്റെല്ലാവരും മറക്കുകയും ചെയ്യുന്ന ആ മഹാ സുദിനം.. ഞാന്‍ ഓര്ത്തു.. ഈ ജോലി എനിക്ക് തന്നെ കിട്ടും... ആരും ഓര്‍ക്കാത്ത എന്റെ ജന്മദിനത്തില്‍ എനിക്ക് ദൈവം തന്നെ തരുന്ന സമ്മാനം ആയിരിക്കും ഈ ജോലി... !!!

രാവിലെ കൈയില്‍ ഉണ്ടായിരുന്നു പത്തു രൂപയും കൊന്ടു, ബ്രേക്ക് ഫാസ്റ്റ് വെറും പച്ച വെള്ളത്തില്‍ ഒതുക്കി ഞാന്‍ നേരെ ഇന്റര്‍വ്യൂവിന് പുറപ്പെട്ടു... നാല് രൂപ ഒരു വശത്തേക്കുള്ള യാത്ര.. നാലും നാലും എട്ടു രൂപ രൂപ.. ! പിന്നെ ജോലി സ്ഥലത്തെ കുറിച്ചും ഇങ്ങനെ മനോഹരമായ പദ്ധതികളോടെ, സുന്ദര സ്വപ്നങ്ങളോടെ ഞാന്‍ യാത്ര ആയി.. സമയത്തു തന്നെ അവിടെ ചെന്നു.. ഫസ്റ്റ് ഇന്റര്‍വ്യൂ കഴിഞ്ഞു ... എന്നെയും വെരോരുതനെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു ബാക്കി ഉണ്ടായിരുന്നവരെ പറഞ്ഞു വിട്ടു.. സത്യം പറഞ്ഞാല്‍ അവനോടു എനിക്ക് സഹതാപം ആണ് തോന്നിയത്.. ജോലി എനിക്ക് തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു... എന്റെ ജന്മദിനം അല്ലെ.. പോരാത്തതിന്, ഞാന്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എല്ലാം നന്നായി തന്നെ പറഞ്ഞിട്ടും ഉണ്ട്..

ഒരു പന്ത്രണ്ടു മണി ആയപ്പോള്‍ അറിയപ്പുണ്ടായി.. ജനറല്‍ മാനേജര്‍ രണ്ടു മണി കഴിഞ്ഞേ വരൂ... ഉള്ളില്‍ നിന്നു വിശപ്പിന്റെ വിളി വരുന്നുണ്ടായിരുന്നു.. അതി ശക്തമായി തന്നെ.. പക്ഷെ ജോലിയെക്കുരിചോര്‍ത്തു കാത്തിരുന്നു... ജോലി കിട്ടി കഴിഞ്ഞാല്‍ കടം വാങ്ങിചെന്കിലും വൈകുന്നേരം വിശാലമായി ഒരു ശാപ്പാട് അടിക്കണം എന്ന് തന്നെ മനസ്സില്‍ കരുതി.. ബ്രേക്ക് ഫാസ്ടിന്റെയും ലെന്ചിന്റെയും ഒക്കെ കേട് തീര്‍ക്കണമല്ലോ... ഇങ്ങനെ മധുര സ്വപ്നങ്ങളും ആയിരിക്കവേ രണ്ടു മണി ആയപ്പോള്‍ വീണ്ടും അറിയിപ്പുണ്ടായി.. ജനറല്‍ മാനേജര്‍ നാല് മണി കഴിഞ്ഞേ വരൂ...! വിശപ്പ്‌ വീണ്ടും ആക്രമിക്കുന്നു... സഹായിക്കാന്‍ ആരുമില്ലാതെ ഒരു മഹാ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ എനിക്ക് ഒരു ജോലി എത്ര മാത്രം ആവശ്യം എന്ന് നന്നായി അറിയാമായിരുന്നു... അതിനാല്‍ ക്ഷമയോടെ കാത്തിരുന്നു... ഒരു ഗ്ലാസ് വെള്ളം കിട്ടിയാല്‍ കുടിക്കാം എന്നുണ്ടായിരുന്നു.. ആരും വേണോ എന്ന് ചോദിച്ചില്ല.. ദുരഭിമാനം മൂലം ചോദിച്ചു വാങ്ങിക്കാന്‍ ഞാന്‍ ഒട്ടു തയ്യാറായുമില്ല.. ഇതിനിടെ രണ്ടാമത്തെ അറിയിപ്പ് വന്ന ഉടനെ "മറ്റവന്‍" പുറത്തേക്ക് പോയിരുന്നു.. ഞാന്‍ ഓര്ത്തു അവന്‍ കാത്തിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ പോവുകയാണ് എന്ന്.. അങ്ങിനെ ആണേല്‍ എന്റെ കാര്യം കുറച്ചുകൂടി ഉറപ്പായി എന്നുകരുതി ഇരിക്കവേ, ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ചെറിയ ഏമ്പക്കം ഒക്കെ വിട്ടുകൊണ്ട് തിരികെ വന്നു.. കശ്മലന്‍... നല്ല ഒരു തീറ്റ ഒക്കെ കഴിഞ്ഞു വന്നിരിക്കുക ആണ്.. സാരമില്ല, ജോലി എനിക്ക് തന്നെ ആണല്ലോ കിട്ടുക എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു.... വൈകിട്ട് ചിക്കന്‍ ബിരിയാണി തന്നെ അകത്താക്കാന്‍ ഞാന്‍ തീരുമാനിച്ചു.. ശപഥം ചെയ്യുക എന്നത് പണ്ടേ എനിക്കിഷ്ടമുള്ള കാര്യം ആയിരുന്നില്ല.. അതിനാല്‍ അത്രക്കങ്ങു കടന്നില്ല... തീരുമാനിക്കുക... അത് നടപ്പിലാക്കുക.. അതായിരുന്നല്ലോ നമ്മുടെ ഒരു ലൈന്‍.. !!!

അങ്ങിനെ ഫൈനല്‍ ഇന്റര്‍വ്യൂ വിനുള്ള സമയം ആയി.. ആദ്യം കയറിയ മറ്റവന്‍ ഒരു പുന്ചിരിയോടെ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ എന്റെ ചന്കൊന്നു കാളി... രണ്ടാമത് കയറിയ എന്നോട് അവര്‍ കാര്യമായി ഒന്നും ചോദിച്ചില്ല... ഒരു വാചകം മാത്രം എന്റെ ചെവിയില്‍ മുഴങ്ങിക്കേട്ടു... "മിസ്ടര്‍ മനോജ്, താന്ക് യു സൊ മച്ച് ... ബട്ട്, വി നീഡ് ആന്‍ അഗ്രെസ്സിവ് ആന്‍ഡ് എനെര്ജെടിക് പെര്‍സണ്‍...!!!"

കണ്ണില്‍ ഇരുട്ട് കയറിയോ...! രാവിലെ മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നതിന്റെ വിശപ്പും ക്ഷീണവും ഒക്കെ ഒരുമിച്ചു എന്നെ ഒരുമിച്ചു ആക്രമിച്ചു..... ആരൊക്കെയോ ചുറ്റും നിന്നു ആര്‍ത്തു അട്ടഹസിക്കുന്നത് പോലെ.. .. ഹാപ്പി ബര്ത്ഡേഎന്ന് കൂവി വിളിച്ചു ആരൊക്കെയോ കളിയാക്കുന്നത് പോലെ... ഇതു നിന്റെ അഹങ്കാരത്തിനും അമിതമായ ആത്മ വിശ്വാസത്തിനും കിട്ടിയ ശിക്ഷ ആണെന്ന് ആരൊക്കെയോ ഉള്ളിലിരുന്നു വിളിച്ചു പറയുന്ന പോലെ... രാവിലെ മുതല്‍ പട്ടിണി ആയ എനിക്ക് എങ്ങിനെ എനെര്‍ജെടിക് ആന്‍ഡ് അഗ്രെസ്സിവ് ആവാന്‍ പറ്റും എന്ന് എന്തോ അപ്പോള്‍ ചിന്തിച്ചില്ല..!!!

നിറഞ്ഞ കണ്ണുകളോടെ, ബസ് സ്റ്റോപ്പില്‍ എത്തി.. വിശപ്പും ദാഹവും ക്ഷീണവും, ഒപ്പം ആത്മ നിന്ദയും അപകര്‍ഷത ബോധവും ഒക്കെക്കൂടി എന്നെ കീഴ്പ്പെടുത്തി... അമ്പതു പൈസക്ക്‌ വഴി അരികില്‍ കിട്ടുന്ന ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചു.. കണ്ണുനീരിന്റെ ഉപ്പും കൂടി കലര്ന്നതിനാല്‍ ആവണം, ആ വെള്ളതിനെന്തോ അനിതര സാധാരണമായ ഒരു രുചി തോന്നി... നാവിന്‍ തുംബതെന്നും നിറഞ്ഞു നില്‍ക്കാന്‍... ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു ജന്മ ദിനത്തിന്റെ ഓര്‍മ്മകളോടെ..!!!

Comments

smitha adharsh said…
മനസ്സില്‍ തുളച്ചു കയറി...വേദനാജനകമായ ഈ വരികള്‍...
ഇത് വല്ലാത്തൊരു അനുഭവമായല്ലോ മനോജ്

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???