ഒരു നിധി കിട്ടിയ കഥ...!

വട്ടചിലവിനു വഴിയൊന്നും ഇല്ലാതെ ഇങ്ങനെ നടക്കുന്ന കാലം... പോക്കറ്റ് മണി നമുക്കു അന്ന്യം ആയിരുന്നല്ലോ... അടുത്തുള്ള മാത്തച്ചന്‍ ചേട്ടന്റെ പെട്ടി കടയില്‍ കുറച്ചു കൊടുക്കാനും ഉണ്ട്.. അത് മറ്റൊന്നുമല്ല... പലപ്പോഴായി നാരങ്ങാ വെള്ളം, സോഡാ, കടല മിട്ടായി, പഴം.. എന്നിവ വരവരിയാതെ ചിലവാക്കിയ വഴിയില്‍ വന്നു കൂടിയത് ആണ്... ഇപ്പൊ ആ വഴികെങ്ങാനും ചെന്നാല്‍, പുള്ളി പറ്റു ബുക്ക് എടുത്തു വച്ചു.. മനോജേ എന്നൊന്ന് നീട്ടി വിളിക്കും.. ഞാന്‍.. എല്ലാം ഉടന്‍ ശരി ആക്കാംഎന്നഭാവത്തില്‍ ഒന്നമര്‍ത്തി മൂളും..

അങ്ങിനെ ഇരിക്കെ ഒരു ദിവസം വഴിയിലൂടെ നടന്നു പോവുമ്പോള്‍ വഴിയില്‍ ദാണ്ടേ ഒരു ചെറിയ പൊതി.. തൂവാലയില്‍ പൊതിഞ്ഞു എന്തോ കിടക്കുക ആണ്... അന്നത്തെകാലത്തെ ഒരു രീതി വച്ചു കാര്യം വളരെ ക്ലിയര്‍ ആണ്.. അതില്‍ കാശ് തന്നെ.. ആരുടെയോ നഷ്ടപെട്ടത് ആണ്... അന്നത്തെ എന്റെ സ്വഭാവ ശുദ്ധി വച്ച് ഞാന്‍ വഴിയില്‍ കിടന്നു എന്തേലും പൈസ കിട്ടിയാല്‍ അത് പള്ളീടെ ഭാണ്ടാരത്തില്‍ ഇടുകയാണ് പതിവു.. ഇതിപ്പോ മാത്തച്ചന്‍ ചേട്ടന്റെ നീട്ടി ഉള്ള ആ വിളി എനിക്കോര്‍മ്മ വന്നു... ചുറ്റും നോക്കി... ആരും അടുത്തെങ്ങും ഇല്ല... പതുക്കെ കുനിഞ്ഞു പൊതി കൈക്കലാക്കി... നല്ല കനം.. ഒന്നും സംഭവിക്കാത്തത് പോലെ പൊതി കീശയിലാക്കി മുന്നോട്ടു നടന്നു.. പൊതി തുറന്നു നോക്കല്‍ എവിടെ എങ്കിലും ആരും കാണാത്ത, സ്വസ്ഥമായി തുറക്കാവുന്ന സ്ഥലത്തു വച്ചാവാം എന്ന് തീരുമാനിച്ചു.. ഉള്ളില്‍ ആകെ ഒരു സന്തോഷം.. ഒരു നിധി കിട്ടിയ പോലെ... മാത്തച്ചന്‍ ചേട്ടന്റെ കാശ് കുറച്ചു എങ്കിലും കൊടുത്ത് തീര്‍ക്കാന്‍ പറ്റും എന്ന് തന്നെ ആശ്വസിച്ചു... ആ നീട്ടിയുള്ള വിളി തല്ക്കലതെക്കെന്കിലും നിക്കാന്‍ പോവുന്നു എന്നോര്‍ത്തപ്പോള്‍... ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം.. പൊതിയുടെ വലിപ്പവും കനവും വച്ച് നോക്കുമ്പോള്‍ അഞ്ചു രൂപ തുട്ടു തന്നെ ആവാനാണ് സാധ്യത..

ഇങ്ങനെ മനോഹര സ്വപ്നങളുമായി ഞാന്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തു എത്തി.. ഒരിക്കല്‍ കൂടി ആരും എന്നെ ശ്രധിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തി.. പൊതി പുറത്തെടുത്തു.... പതിയെ പതിയെ കെട്ടഴിച്ചു.. ഒരു കെട്ട് അഴിച്ചപ്പോള്‍ ദാണ്ടേ അതിനുള്ളില്‍ വേറെ ഒരു പൊതി... അങ്ങനെ ഒന്നിനുള്ളില്‍ മറ്റൊന്നായി ഒരു മൂന്നുനാലു പൊതികള്‍.. ഓരോന്നായി അഴിച്ചുകൊണ്ടിരിക്കവേ, ഇടയ്ക്കെന്റെ ധാര്‍മിക ബോധം ഉണര്‍ന്നു.. തെറ്റല്ലേ.. മറ്റാരുടെ എങ്കിലും സമ്പത്ത് ആഗ്രഹിക്കുക എന്നത്.. ? പക്ഷെ മാത്തച്ചന്‍ ചേട്ടന്റെ നീട്ടിയുള്ള വിളി വീണ്ടും വീണ്ടും കാതില്‍ മുഴങ്ങുന്നു.. രണ്ടും കല്‍പ്പിച്ചു തീരുമാനിച്ചു.. ഇതെനിക്കായി ആരോ കളഞ്ഞതാണ്.. അതിനാല്‍ ഇതു പള്ളി ഭാണ്ടാരത്തില്‍ ഇടുന്ന പ്രശ്നം ഇല്ല... അല്ലേലും ഇന്നത്തെ കാലത്തു ആരാ ഇങ്ങനെ എല്ലാം സ്വന്തം മാത്രം അനുഭവിക്കുന്നവര്‍ ആയുള്ളതു... ഇങ്ങനൊക്കെ ഉള്ള ചിന്തകളുമായി അവസാനത്തെ പൊതി തുറന്നു... അകത്തെ സാധനം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി.. ഇതെന്തായാലും പള്ളി ഭാണ്ടാരത്തില്‍ ഇടെണ്ടാതല്ല... നല്ല മനോഹരമായ ഒരു കല്ല്‌.. അതും വൃത്താകൃതിയില്‍, നല്ല കനത്തില്‍..... ആരോ ദുഷ്ടന്മാര്‍ എന്നെ പോലെയുള്ള പാവം മനുഷ്യരെ പറ്റിക്കാന്‍ ചെയ്തു വച്ചിരിക്കുക ആണ്..

ഒരു വേള താടിക്ക് കൈയും കൊടുത്തു ഞാന്‍ അവിടെതന്നെ ഇരുന്നു പോയി... "മനോജേ ......." എന്ന മാത്തച്ചന്‍ ചേട്ടന്റെ ആ നീട്ടിയുള്ള വിളി വീണ്ടും വീണ്ടും കാതില്‍ വന്നലക്കുന്നു... !!!

Comments

അതു കലക്കി മനോജ്.ആ പൊതിയില്‍ നല്ല ഭംഗിയുള്ള കല്ലു തന്നെ ആരുന്നല്ലോ..ആട്ടിന്‍ കാട്ടം ഉണക്കിയത് ആരുന്നില്ലല്ലോ

അപ്പോള്‍ ഗുണ പാഠം : ആരാന്റെ പൊതി ആഗ്രഹിക്കരുത്

നല്ല പോസ്റ്റ് ട്ടോ..ആശംസകള്‍ !ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റിയില്ലേല്‍ കമന്റാന്‍ വരുന്നവരും ഇട്ടിട്ട് പോകും ട്ടോ..
athentaa ee word verification? Please let me know at mnjjose@gmail.com.. thanks!
smitha adharsh said…
നിധി കണ്ടപ്പോള്‍ നിസ്സഹായനായിപ്പോയി അല്ലെ?
അതിമോഹമായിപ്പോയി, അല്ലേ, മോനേ ദിനേശാ?
Anonymous said…
അല്ലാ.... റോഡില്‍ കിടക്കുന്നത്‌ ഒക്കെ എടുക്കുന്ന സ്വഭാവം ഇപ്പോ ഇല്ലല്ലോ.....???

നന്നയിട്ടുണ്ട്‌....

തല്ലുകൊള്ളിക്ക്‌ എഴുതിയ കമന്റിനും നന്ദി....
Tin2
എന്റെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാ കൂടുകാര്കും എന്റെ ഒത്തിരി ഒത്തിരി നന്ദി..

സ്മിതാ, നിധി കിട്ടാതെ വന്നപ്പോള്‍ അല്ല അതിനും മുന്പേ ഞാന്‍ ഒരു നിസ്സഹായന്‍ തന്നെ ആയിരുന്നു.. വഴിയരികില്‍ കിടക്കുന്ന പൊതികളില്‍ നിധി തേടുന്നവര്‍.. നമ്മള്‍ കാണാറില്ലേ, ചപ്പു കൂനകള്‍ക്കിടയില്‍ തങ്ങളുടെ ജീവിതതിനാവശ്യമായുള്ള അന്നം തേടുന്ന നിസഹായര്‍.. ഏതാണ്ട് അവരുടെ ഒരു അവസ്ഥ തന്നെ..

എഴുത്തുകാരീ, അതിമോഹം ആയിരുന്നില്ല.. അന്നത്തെ ചുറ്റുപാടുകളുടെ ഒരു ബഹിര്സ്പുരണം മാത്രം... വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍ ആയിരുന്നില്ല ഞാന്‍.. സത്യം പറഞ്ഞാല്‍ കരണ്ടിയെ ഉണ്ടായിരുന്നില്ല... അപ്പൊ ഇങ്ങനെ പ്രത്യക്ഷത്തില്‍ എങ്കിലും ആരെയും ദ്രോഹിക്കാതെ കിട്ടിയേക്കാവുന്ന ഏതാനും തുട്ടുകളിലേക്ക് ഒരു ആകര്‍ഷണം മനുഷ്യ സഹജം അല്ലെ.. ??

Tin2, റോഡില്‍ കിടക്കുന്നത് എടുക്കുന്ന സ്വഭാവം ഇപ്പോഴില്ല... തന്നപ്പോള്‍ സര്‍വേശ്വരന്‍ അമര്തിക്കുലുക്കി നിറച്ചളന്നു തന്നെ തന്നെ...

ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും എന്റെ നന്ദി അറിയിച്ചുകൊണ്ട്‌,

മനോജ് ജോസഫ്
അഥവാ,
പാവം പാലക്കാരന്‍.
മനോജേ, ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ, പിണങ്ങല്ലേ.

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???