ബി സി എം കോളേജില്‍ ആണ്‍കുട്ടി.....!

ഞാന്‍ പല സെന്റ് തോമസ് കോളേജില്‍ നിന്നും പ്രീഡിഗ്രീ ഫാസ്റ്റ് ക്ലാസ്സില്‍ തോറ്റ്, കൂത്താട്ടുകുളം എന്ന ഒരു സ്ഥലത്തു ഒരു പാരലല്‍ കോളേജില്‍ വീണ്ടും പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം...

പൊതുവെ ഞാന്‍ ആരോടും പ്രീഡിഗ്രി തോറ്റ് എന്ന് പറഞ്ഞിരുന്നില്ല... ആരെങ്കിലും ചോദിച്ചാല്‍ തന്നെ "ലങ്ങ്വേജ് കിട്ടിയില്ല" എന്നൊരു ഒഴുക്കന്‍ മറുപടിയില്‍ കാര്യം നിര്‍ത്തും... "അപ്പൊ സബ്ജെക്റ്റ് കിട്ടി അല്ലെ" എന്നുംകൂടി ചോദിക്കണം എന്റെ ഫുള്‍ റിസള്‍ട്ട് അറിയണം എന്നുന്ടെന്കില്‍.. ഇതു ഞാന്‍ ചിലപ്പോള്‍ സബ്ജെക്റ്റ് കിട്ടിയില്ല എന്ന് തിരിച്ചും പറയാറുണ്ടായിരുന്നു... സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു വിഷയത്തിനും ജയിച്ച്തിരുന്നില്ല.. എന്ന് മാത്രവുമല്ല, മൊത്തം മാര്‍ക്ക് നോക്കിയപ്പോള്‍ സെഞ്ജ്വറിക്ക് പിന്നെയും ഏഴ് മാര്‍ക്ക് കുറവാണു.. അതും "ഔട്ട് ഓഫ് നയന്‍ ഹന്ട്രെടില്‍"... അപ്പൊ പിന്നെ ഇതൊക്കെ അങ്ങിനെ മൊത്തമായി വിളിച്ചു പറഞ്ഞാല്‍ പറ്റുമോ..

ഒരു ദിവസം ഞാന്‍ പാരലല്‍ കോളേജിലെ ക്ലാസ്സ് കഴിഞ്ഞു കോട്ടയത്ത്‌ ജോലി ചെയ്യുന്ന ചേട്ടന്റെ അടുത്ത് പോയിട്ട് തിരികെ വീടിലേക്ക്‌ വണ്ടിയില്‍ യാത്ര ചെയ്യുകയാണ്... കയ്യില്‍ രണ്ടുമൂന്നു പുസ്തകങ്ങളും ഉണ്ട്.. എസ് റ്റി ഒക്കെ എടുത്തു ഞാന്‍ ഇങ്ങനെ കോട്ടയത്ത്‌ നിന്നു തിരിച്ചുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ അടുത്തിരിക്കുന്ന വളരെ മാന്യനെന്നു തോന്നിക്കുന്ന ഒരു മധ്യ വയസ്കന്‍ ഒരു ചോദ്യം..
"മോന്‍ കോട്ടയതാണോ പഠിക്കുന്നത്..?"
"അതെ" എന്ന് ഞാന്‍
"ഡിഗ്രിക്കാണോ?"
മടിയില്‍ ഇരിക്കുന്ന പുസ്തകങ്ങളിലെക്കോന്നു നോക്കി പ്രീഡിഗ്രി ലക്ഷണങ്ങള്‍ ഒന്നും ഇല്ലാ എന്നുറപ്പ് വരുത്തി ഞാന്‍ പറഞ്ഞു...
"അതെ"..
"ഏത് കോളേജില്‍..?" അടുത്ത ചോദ്യം!
ഒരു നിമിഷം ഞാന്‍ ഒന്നു പരതി.. കാരണം എനിക്ക് കോട്ടയത്തെ കോളെജുകളുടെ പേരുകളൊന്നും അറിയില്ല.. പെട്ടെന്ന്‍, ഒരു പേരു ഓര്മ്മ വന്നു.. .. ബി സി എം എന്നൊരു കോളേജ് അവിടെ ഉള്ളതായി ഞാന്‍ കേട്ടിടുണ്ട്... ഞാന്‍ പറഞ്ഞു..
"ബി സി എം കോളേജില്‍.."
ഇതു കേട്ട മാത്രേ ആ മാന്യ ദേഹം എന്നെ തല തിരിച്ചെന്നെ ആകെ ഒന്നു നോക്കി... എന്നിട്ട് മൊഴിഞ്ഞു...
"എന്റെ അറിവില്‍ ബി സി എം കോളെജ് പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ളതാ... എന്റെ മോളും അവിടെ പഠിക്കുന്നുണ്ട്...."
ഞാന്‍ ആകെ ഒന്നുരുകി.... എന്തൊക്കെയോ പറയണം എന്ന് തോന്നി.. ഒന്നും പറയാന്‍ നാവില്‍ വരുന്നില്ല... പെട്ടെന്ന്, അദ്ദേഹത്തിന്റെ തല തിരിച്ചുള്ള നോട്ടം എനിക്കോര്‍മ്മ വന്നു..
അടുത്തിരിക്കുന്നതു ആണ്‍കുട്ടി തന്നെയോ അതോ പെണ്‍കുട്ടിയോ എന്ന് കണ്ഫെം ചെയ്യാന്നുള്ള ആ നോട്ടം ഇന്നും എന്ന്റെ കണ്മുന്‍പില്‍ തെളിഞ്ഞു നില്ക്കുന്നു...!!!

Comments

പറ്റുകള്‍ പലതും പറ്റിയതാണെന്നും പറ്റിക്കാണുമെന്നും അറിയാം. (ഇതല്ലേ മൊതല്‌)...

ഇനിയും പോരട്ടേ .. ഓരോരോ പറ്റുകളായ്‌...

നന്നായിട്ടുണ്ട്‌.
smitha adharsh said…
ആണ്കുട്ടിയായിപ്പോയത് ഭാഗ്യം...ആഞ്ഞിലി മരവും,സൈക്കിള്‍ വാലയും വായിച്ചു..തകര്ത്തു..കേട്ടോ..അപ്പൊ,ഇനിയും പോരട്ടെ..അടുത്ത അമളികള്‍..!!

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???