എന്റെ കോപ്പിയടിക്കഥകള്‍..!!!
ജീവിതത്തില്‍ പലപ്പോഴും കൊപ്പിയടിചിട്ടുള്ളവര്‍ ആണ് നമ്മില്‍ പലരും.. ഞാന്‍ തന്നെ ജീവിതത്തില്‍ പല കൊപ്പിയടികളും നടത്തിയിട്ടുണ്ട്.. അതോലോന്നു എന്റെ ഹെയര്‍ സ്റ്റൈല്‍ ആണ്.. പല സിനിമ കാണുമ്പോഴും ഞാന്‍ അതിലെ നായകന്മാരുടെ സ്റ്റൈല്‍ അടുത്ത ദിവസം തന്നെ അനുവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. കുളി കഴിഞ്ഞുടനെ ചീകുമ്പോള്‍ ചില സ്റ്റൈല്‍ ഒക്കെ തോന്നുമെന്കിലും, അല്പം കഴിഞ്ഞാല്‍ അത് വീണ്ടും യഥാര്‍ത്ഥ രൂപം പ്രാപിക്കും.. പിന്നെ അതിന് ഒരേയൊരു സ്റ്റൈല്‍ മാത്രമെ കാണ്.. അതേതാണ്ട് സായിബാബ സ്റ്റൈല്‍ ആണ്.. കാരണം എന്റെ തലമുടി അത്രക്കും ചുരുണ്ടതും.. ഇടതൂര്‍നതും ആയിരുന്നു.. അത് ചെറുപ്പകാലം.. പ്രവാസി ആയി വീട് വിട്ടിരങ്ങിയപ്പോള്‍ മുതല്‍ മുടി കുറേശ്ശെ ആയി പൊഴിയാന്‍ തുടങ്ങി.. അങ്ങിനെ എന്റെ തലയില്‍ മുടി ഇപ്പോള്‍ വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വസ്തു ആയി മാറിയിരിക്കുന്നു.. പ്രകൃതി സ്നേഹികള്‍ ശ്രദ്ധിക്കുന്നുണ്ടോ ആവോ.. ?? കൊപ്പിയടിയിലേക്ക് തിരിച്ചു വരാം.. നമ്മുടെ ട്രേഡ് മാര്‍ക്ക് കോപ്പിയടി ഞാന്‍ മൂന്നു പ്രാവശ്യമേ ജീവിധത്തില്‍ പരീക്ഷിചിട്ടുല്ല്.. ഒന്നാമത്തേത് ഒരു വേദപാഠ പരീക്ഷക്കായിരുന്നു.. പരീക്ഷാ ഹാളില്‍ ടീചെര്‍സ് തന...