അഭയ കേസ്!

സിസ്റര്‍ അഭയയുടെ മരണം സംബന്ധിച്ച് നടന്നുവരുന്ന പൊതുജന, മാധ്യമ, കോടതി വിചാരണകള്‍ ശ്രദ്ധേയം ആണ്..! ഇതൊരു കൊലപാതകം ആണെന്ന കാര്യത്തില്‍ ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിനും, മരണം നടന്നു ഒരു മാസത്തിനകം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാന്ചിനും അല്ലാതെ ആര്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല.. എന്നാല്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും കേരള സമൂഹം, പ്രത്യേകിച്ച് മാധ്യമങ്ങള്‍, ഈ കേസിന് പിന്നാലെ പോകുന്നതിനു പിന്നില്‍ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു:

1. ഒരു കന്യാസ്ത്രീയുടെ അസാധാരണമായ കൊലപാതകം.
2. ആരംഭം മുതല്‍ തന്നെ ആരൊക്കെയോ കൊലപാതകികള്‍ ആയി വിരല്‍ ചൂണ്ടി കാനിച്ചുകൊണ്ടിരിക്കുന്ന രണ്ടു പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും.

മേല്‍പ്പറഞ്ഞ രണ്ടു കാരണങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് പണ്ടേ തെഞ്ഞുമാഞ്ഞു പോയേനെ എന്ന കാര്യത്തില്‍ ആര്ക്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല.

യഥാര്ത്ഥ കൊലയാളികള്‍ ആരുമായിക്കൊള്ളട്ടെ, അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം! അത് വൈദീകര്‍ ആയാലും, കന്യാസ്ത്രീ ആയാലും, ഇനി മെത്രാനച്ചന്‍ തന്നെ ആയാലും!

പക്ഷെ എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ട്

1. ഇന്നു സി.ബി.ഐ. പറയുന്ന എല്ലാ കാര്യങ്ങളും (അച്ചന്മാരും കന്യാസ്ത്രീയും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്നു അവിഹിത ബന്ധങ്ങള്‍, അരുതാത്തത് കണ്ട സിസ്റ്റര്‍ അഭയ, അച്ഛന്മാരിലോരാല്‍ തലക്കടിക്കുന്നു, എല്ലാവരും കൂടി ചേര്ന്നു സിസ്റ്റര്‍ അഭയയെ കിണറ്റില ഇടുന്നു) വളരെ നേരത്തെ മുതല്‍ കേള്‍ക്കുന്നവ തന്നെ ആണ്. നാര്‍ക്കോ അനാലിസിസ്‌, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകള്‍ നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്നൊന്നും കണക്കാക്കാതിര്ന്ന തെളിവുകള്‍ ഇന്നെങ്ങിനെ ഉണ്ടായി?
2. സാധാരണ തെളിവുകള്‍ ഉള്ള കേസുകള്‍ഇല മാത്രം ആണ് അറസ്റ്റ് നടക്കാറ്. അറസ്റ്റ് ചെയ്തതിനു ശേഷം തെളിവെടുപ്പ്.. (എന്റെ പരിമിതമായ ബുദ്ധിയില്‍ മനസ്സിലായ കാരങ്ങള്‍ ആണിത് കേട്ടോ). ഇവിടെ ആദ്യം അറസ്റ്റ് പിന്നെ തെളിവ് എന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ പോകുന്നതു.. അതായത് കട്ടവന് പകരം കിട്ടിയവനെ കുറ്റവാളി ആക്കുന്ന നമ്മുടെ കേരള പോലീസിന്റെ സ്റ്റൈല്‍.

മുകളില്‍ പറഞ്ഞ, ഒന്നും രണ്ടും മൂന്നും പ്രതിസ്ഥാനത്ത് ചെര്‍ക്കപ്പെട്ടവര്‍, കൊല ചെയ്തവരനെന്കില്‍ അത് തെളിയിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

പക്ഷെ സി.ബി.ഐ. ചില നിലപ്പടുകള്‍ സംശയാസ്പ്പടം ആണ് :
1. അവരുടെ ആദ്യത്തെ വാദം ഒന്നാം പ്രതിസ്ടാനതുള്ള കൊട്ടൂരച്ചന്‍ സിസ്റ്റര്‍ അഭയയയുടെ തലക്കടിച്ചു എന്നാണു.. എന്നാല്‍ അവരുടെ അവസാനത്തെ വാദം അനുസരിച്ച് മൂന്നാം പ്രതിസ്ഥാനത്തുള്ള സിസ്റ്റര്‍ സെഫി ആണ് തലക്കടിച്ചത്.. ഇതില്‍ എതാവും ശരി?
2. പയസ് ടെന്ത് കോണ്‍വെന്റില്‍ നിന്നും, ഈ സംഭവത്തിനു ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യ്ക്ഷമായവരും, ആത്മഹത്യ ചെയ്തവരുമായവരുടെ വിവരങ്ങള്‍..? ഇതിനെക്കുറിച്ച്‌ ആരും ഒന്നും പറയുന്നില്ല..

നിങ്ങള്‍ എന്ത് പറയുന്നു?

Comments

the murderers may be somebody else.ok.but no body has denied the fact that the fathers and the mother had some illicit relationships.No body denies that the mother had undergone an operation to repair her broken hymen .The nuns whose most important virtue is her chastity.Then why dont the supporters of her demand her removalfrom the order?In my opinion she has done a crime many times heinous than murder.
smitha adharsh said…
വെറുതെ ഇല്ലാത്തത് പറയണ്ട..
സിസ്റ്റര്‍ അഭയ,മാനസിക വിഭ്രാന്തി മൂത്ത്,കിണറ്റിലേയ്ക്ക് നിരങ്ങിയിറങ്ങി(അങ്ങനെയാണ് ശരീരത്തില്‍ മുറിവ് വന്നത് എന്ന് ഒരുത്തന്‍!) ആത്മഹത്യ ചെയ്തു.
അച്ചന്മാരും,സിസ്റ്റര്‍ സെഫിയും ഇന്ത്യയില്‍ ഉണ്ടായിരുന്നെ ഇല്ല..
ചിലപ്പോ,ഇങ്ങനെ ഒരു കണ്ടുപിടുത്തവും താമസിയാതെ ഉണ്ടാവാന്‍ വഴിയുണ്ട്.
ശരിയാണ്‌ പാലാക്കാരാ..
കോട്ടൂരച്ചന്‍ ഒരു കോഴിയെപ്പോലും കൊല്ലാന്‍ കഴിയാത്ത വിധം പരുശുദ്ധനാണെന്ന്‌ നമ്മുടെ പരിശുദ്ധ പിതാവു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പിതാവു പറയുന്നതിനെക്കാള്‍ വലിയ സത്യമുണ്ടോ. അഭയ കൊല്ലപ്പെടുന്ന- സോറി വിഷാദരോഗം മൂത്ത്‌ കിണറ്റില്‍ ചാടി ചാവുന്ന- കാലത്ത്‌ കോട്ടയത്ത്‌ കോളേജില്‍ പഠിച്ചിരുന്ന എനിക്കറിയാം കോട്ടൂരച്ചന്‍ പറിശുദ്ധനാണെന്ന്‌.

ശരിക്കു പറഞ്ഞാല്‍ ഈ സിബിഐക്കാരെയൊക്കെ വെടിവെച്ചു കൊല്ലേണ്ടതാണ്‌. പത്രക്കാരാണ്‌ സകല പ്രശ്‌്‌നവുമുണ്ടാക്കുന്നത്‌. ജസ്റ്റിസ്‌ ഹേമയെപ്പോലെ നീതിദേവതയുടെ തിരവവതാരങ്ങള്‍ വാഴുന്ന ഈ നാട്ടില്‍ ഇനിയും നമ്മുടെ പരിശുദ്ധപിതാക്കളെയും കന്യാമ്മയെയും പഴി പറയുന്ന സകല എവന്മാരെയും തച്ചുതകര്‍ക്കണം.

കേരളത്തില്‍ വന്ന്‌ ഒരു പള്ളീലച്ചനോ മഠത്തിലമ്മയോ ആയാല്‍പ്പിന്നെ ഏതു കാമപ്പേക്കൂത്തും ആടാമെന്നും ആരെയും കൊന്നുതള്ളാമെന്നുമൊക്കെ പലരും കളിയാക്കും. ആരെന്തു പറഞ്ഞാലും പരിശുദ്ധ പിതാക്കന്മാരെയും കന്യാമ്മയെയും സ്‌തുതിക്കാനായി നമുക്ക്‌ അണിനിരക്കാം. ജയ്‌ കത്തോലിക്കാ സഭ
ജയ്‌ കോട്ടൂരച്ചന്‍
ജയ്‌ സെഫിയാമ്മ
ജയ്‌ കന്യാചര്‍മം
ഇല്ലാത്തതൊന്നും പറഞ്ഞില്ല സ്മിതാ.. ഞാന്‍ എന്റെ aഭിപ്രായം പറഞ്ഞു എന്ന് മാത്രം.. പക്ഷെ പലരുടെയും ആഗ്രഹം സിസ്റ്റര്‍ അഭയയെ ആര് കൊന്നതായാലും വേണ്ടില്ല, ഈ "പ്രതികളെ" ഒന്നു ക്രൂശിച്ചു കണ്ടാല്‍ മതി എന്നാണു.. ഇതിപ്പോ ഏതെങ്കിലും കേസില്‍ ഇതുപോലെ ഏതെങ്കിലും പ്രതികളെ കിട്ടിയാല്‍ കാര്യം ഭംഗി ആകും എന്ന മട്ടിലായിട്ടുണ്ട് കാര്യങ്ങളുടെ പോക്ക്..
പിന്നെ, ഈ നിരങ്ങിയിരങ്ങള്‍ തിയറി ഏത് വിഡ്ഢിയുടെ ഭാഗത്ത് നിന്നു ആണെന്ന് മനസ്സിലായില്ല.. അതും ഒരു കിണറ്റിലേക്ക്...
അതുപോലെ, രണ്ടാച്ചന്മാരും സംഭവം നടന്ന സമയത്തു കോട്ടയം ബി സി എം കോളേജില്‍ പടിപ്പിക്കുന്നുണ്ടായിരുന്നു എന്ന കാര്യം നേരത്തെ തന്നെ തെളിഞ്ഞിട്ടുണ്ട്.. സിസ്റ്റര്‍ സെഫി അവിടെ പഠിച്ചിരുന്നു എന്നും..

ഗോപാലകൃഷ്ണാ.. കന്യാച്ചര്മം പോയി എന്നത് കന്യകാത്വം നഷ്ടപ്പെട്ടു എന്നതിന്റെ ഒരു തെളിവായി കണക്കാക്കാന്‍ പറ്റുമെന്ന് സാമാന്യബോധമുള്ള ആരും പറയില്ല.. ഇനി കന്യകാത്വം നഷ്ടമായി എന്നത് കൊല ചെയ്തു എന്നതിന് തെളിവാകില്ല.. (അപഥ സഞ്ഞാരത്തിന് തെളിവായെക്കമെങ്കിലും)...
പയ്യനസ്: എനിക്ക് താങ്കളുടെ കമന്റ്സിനോട് പ്രത്യേകിച്ചൊന്നും പറയാനില്ല.. എന്നാലും, ഒരു കാര്യം ചെയ്യുക.. ദീപികയില്‍ (അത് പള്ളിക്കാരുടെ പത്രം ആണെന്ന് പുച്ച്തിക്കാന്‍ വരട്ടെ).. ജസ്റ്റിസ്‌ ഹേമയുടെ ഒബ്സേര്‍വറേന്‍സ് ഡെയിലി വരുന്നുണ്ട്.. അതൊന്നു വായിച്ചു നോക്കണേ.. അപ്പൊ മനസ്സിലാവും എന്താണ് ജസ്റ്റിസ്‌ ഹേമയുടെ ഒബ്സേര്‍വറേന്സിന്റെ അടിസ്ഥാനം എന്ന്..
This comment has been removed by a blog administrator.
Anonymous said…
I have no specific interest in this case.

This case draged a lot. Spend tons of taxpayers money and church money. Can we stop it for the sake of society. This case never going to be solved. Nobody going to punished for the crime. What is going to happen many more mystery death like Augustine ASI.

The Church has lot of money and influnce. Accused has lot of money to spend. So they purchased everybody including judiciary. This is reall great shame to the society. This particular case shows how pathetic and moraly low our society.

For the betterment of our society and to save innocent life let the authorities drop this case now.

Otherwise I am telling you the next victim will Mr Sanju Mathew(the prime CBI witness). He will be either disapper or get murgered.

Even if the case is not solved or accused not punished properly the dignity of the Church is lost. Catholic church has to think about the wrong practice of celibacy for the clergy. This is the root cause of many crime among the clergy. Many innocent kids and womans are victim of the passion of sex of the clergy.
അഭയകേസില്‍ ജസ്റ്റിസ്‌ ഹേമ നടത്തിയ ചില ഒബ്സേര്വേശന്‍സ്, അതായത് സി ബി ഐ ഇന്നും ഉത്തരം കണ്ടെതാതവ ആയ, ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു:
1. അടുക്കള അലങ്കോലമായത് എങ്ങിനെ?
2. അടുക്കളയില്‍ വച്ചു തലക്കടിച്ചു എങ്കില്‍, അടുക്കള പരിസരത്തൊന്നും ചോരപ്പാടുകള്‍ കാണാതിരുന്നത് എങ്ങിനെ?
3. അടുക്കള വാതില്‍ പുറത്തുനിന്നും സാക്ഷ ഇട്ടിരുന്നത്?
4. രക്തം പുരളാത്ത ശിരോവസ്ത്രം.. (തലയ്ക്കു മഴു / കോടാലി കൊണ്ടാടിച്ച്ചിട്ടും)
5. പോസ്റ്റ് മോര്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പരുക്കുകള്‍ സി ബി ഐ പറയുന്ന ആയുധമെല്ല്പ്പിചെക്കാവുന്ന മുറിവുമായി പോരുത്തപ്പെടാത്തത്..
6. മരണ കാരണമായേക്കാവുന്ന മുറിവുകള്‍ ശരീരത്തില്‍ കാണപ്പെടാത്തത്..
7. അഭയയുടെ ബോധാവസ്തയിലുള്ള മുങ്ങി മരണം..
8. ബോധാവസ്ത്തയില്‍ കിണറ്റില്‍ കിടന്നിട്ടും അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തത്..
9. ഹോസ്റ്റലിലെ പട്ടി കുരക്കാതിരുന്നത്..
ഈ കാര്യങ്ങളില്‍ ഒന്നും സി ബി ഐ ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല..
Nat said…
ഹേമയുടെ കോളം ദീപികയില്!!!‍..... കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു...
മിസ്റ്റര്‍. പാവം പാലാക്കാരന്‍.. എനിക്ക് തങ്ങളോട് സഹതാപമുണ്ട് ..തങ്ങളെ പോലെ ഉലവരന്‍ കേരളത്തിന്റെ ശാപം .. ഇത്രും നാരിയെ ഒരു കാസ്‌ില്‍ അവിടെയെങ്ങിലും പരന്ചിടുണ്ടോ രണ്ട് ഫതെരും സിസ്റെരും കുറ്റം ചെതിടില്ല എന്ന്‍ ? പതിനാര്‍ വര്‍ഷംകൊണ്ട് അവര്കെതിരായ തെളുവുകള്‍ തങ്ങലെപോലെ ഉള്ള സമൂഹം തേച്ച് മായിച്ച് കലന്ച്ചു .. ടെസ്റ്റുകള്‍ എല്ലാം അവര്‍ക്ക് എതിരനെ.. എത്ര കന്യ സ്ത്രീകല്‍ അവര്കെതിരെ പരാതി കൊടുത്തു ., മനുഷ്യാ ഇത് ഒരു മതത്തിന്റെ പ്രശ്ര്നമല്ല .. ഒരികല്‍ അവര്‍ തന്നെ ഇ കുറ്റം അറ്റ് പറയും .. അന്നും നീ പറയും .. "അവര്‍ തെറ്റ് ചെയ്തിടില .. അവര്‍ അച്ചന്മാര്‍ അന്നേ .. സന്യാസികള്‍ അന്ന്‍ .. തെറ്റ് ചെയാന്‍ അറിയില്ല ......." ..
അംജിത്, താങ്കള്‍ക്കു എന്നോട് സഹതാപിക്കുന്നതിനുള്ള എല്ലാ അധികാരവും ഉണ്ട്.. പക്ഷെ, എന്താണ് താന്കള്‍ പറയുന്നതു.. നിങ്ങളും മറ്റു കാളപെറ്റു എന്ന് കേട്ടപ്പോഴേ കയരെടുക്കുന്നവരുമായാല്‍ എല്ലാവരും വിളിച്ച്ചുപരയുന്നതാനല്ലോ സഭ തെളിവുകള്‍ നശിപ്പിച്ചു എന്നത്.. ആര് നശിപ്പിച്ചു? ഒരാളുടെ എങ്കിലും പേരു പറയാന്‍ താങ്കള്ക്ക് കഴിയുമോ? സഭയില്‍ ആര് ആരെ സ്വാധീനിച്ചു..?? എപ്പോള്‍? എവിടെ വച്ചു?

താങ്കളും നമ്മുടെ നശിച്ചുകൊണ്ടിരിക്കുന്ന മാധ്യമാസംസ്ക്കാരത്തിന്റെ ഒരിര മാത്രമാണ് എന്ന് മനസ്സിലാകുമ്പോള്‍, സത്യം പറയട്ടെ, എനിക്ക് താങ്കളോട് സഹതാപം തോന്നുന്നു.. ഒന്നും ചിന്തിക്കാതെ മഞ്ഞപ്പത്രങ്ങളില്‍ വരുന്നതു മുഴുവന്‍ വലിച്ചുവാരി വിഴുങ്ങുന്ന ടിപ്പിക്കല്‍ മലയാളി സംസ്ക്കാരം..
INDIAN KAFE said…
This will be the final

God will give justice to Sr. Abhaya... also he will take care of all the role players in this 17 yr old play

I wish all of them bad luck
Hero Hindustani said…
Catholic church or atleast syrian catholic church in kerala should consider stopping its nuns system.
Nasiyansan said…
Manoj you are right...
some collected news are available here....

http://nasiyansan.blogspot.com

അധികവായനക്ക്!!!

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???