മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???
പുതിയതായ ഒരു മാധ്യമ സംസ്കാരം ഇവിടെ ഉദയം ചെയ്യേണ്ടിയിരിക്കുന്നുവോ? ഉവ്വ് എന്നാണു എന്റെ അഭിപ്രായം. കഴിഞ്ഞ കുറെ കാലങ്ങളായി, പ്രത്യേകിച്ച് 2008-ല്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: മലയാളികള്‍ പത്രം വാങ്ങിച്ചതും വായിച്ചതും ടെലിവിഷന്‍ മുന്പില് വാര്‍ത്തകള്‍ക്കായി ചെലവഴിച്ചതുമൊക്കെ "വിവാദങ്ങള്‍" കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു.. അല്ലെങ്കില്‍, ഒരു "പരധൂഷണ" സംസ്കാരം വളര്തിയെടുക്കുന്നതിലേക്ക് മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ വിജയിച്ചത്.. അല്ലെങ്കില്‍ നമുക്കു മുന്പില് പരവതീകരിച്ചു കാണിക്കപ്പെടുന്ന പല വാര്‍ത്തകളും, ഈ "പരധൂഷണ കുശുകുശുക്കല്" സംസ്കാരതിനപ്പുരതെക്ക് വളരാന്‍ യോഗ്യത ഉള്ളവ ആയിരുന്നില്ല.
ഇക്കഴിഞ്ഞ കുറെ കാലങ്ങളില്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ശ്രദ്ധിക്കു!
1. മത്തായി ചാക്കോയുടെ അന്ത്യകൂദാശ:
ആഴ്ചകളോളം മാധ്യമങ്ങളുടെ മുന്‍പേജില്‍ തന്നെ നിറഞ്ഞു നിന്ന ഈ വാര്ത്തഅയോടോന്നിച്ചു പിണറായിയുടെ പ്രസിദ്ധമായ "നികൃഷ്ട ജീവി" പ്രയോഗവും കേരള സമൂഹം താല്‍പ്പര്യത്തോടെ കേട്ടിരുന്നു.. പുത്തിയ വിവാദങ്ങള്‍ വന്നപ്പോള്‍ ഇതും മറഞ്ഞുപോയി..
2. സ്വാശ്രയ പ്രശ്നം:
വളരെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ പ്രശ്നം മാധ്യമങ്ങള്‍ പക്ഷെ പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്ത്യന്‍ മാനെജ്മെന്റ്കളുമായുള്ള ഒരു പ്രശ്നം എന്ന നിലയില്‍ അവതരിപ്പിച്ചു.. രണ്ടു കക്ഷികളും തമ്മിലുള്ള ആരോപണ പ്രത്യാരോപനങ്ങലും ചെളി വാരി ഏറിയാലും മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ അലന്കരിച്ചു.. പക്ഷെ ഇതിനിടയില്‍ പെട്ടുപോകുന്ന പാവം വിധ്യാര്തികളെ ആരും മൈന്‍ഡ് ചെയ്തില്ല എന്ന് വേണം കരുതാന്‍. ഏകജാലകവും ഫീസും ഒക്കെക്കൂടി വിധ്യാര്തികളെ ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ തോല്‍പ്പിച്ചപ്പോള്‍, അതിനെതിരെ ശബ്ധമുയര്താന്‍ ആരുമുണ്ടായില്ല. സവിശേഷമായ ഈ പര്ശ്നതിലേക്ക് വ്യക്തവും സുധൃടവുമായ ഒരു പൊതു അഭിപ്രായ രൂപീകരണം നടത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതായിരുന്നു.. പക്ഷെ, പല നേതാക്കന്മാരുടെയും വിദ്യാഭ്യാസ വിരുദ്ധത അവരുടെ പ്രകടനങ്ങളില്‍ നിറഞ്ഞു നിന്നു.
3. വെറുക്കപ്പെട്ടവന്‍ ഫാരിസ്... വെറുക്കപ്പെടാത്ത മുഖ്യമന്ത്രി..!!
കേരള മുഖ്യന് ഒരു പുത്തന്‍ കൂടു പണക്കാരനെ "വെറുക്കപ്പെട്ടവന്‍" എന്ന് വിളിച്ചപ്പോള്‍ അതും ഒരു വാര്‍ത്ത ആയി.. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ചാനല്‍ തന്നെ "വെറുക്കപ്പെട്ടവന്റെ" പി.ആര്.ഓ. ആയി മാറി അഭിമുഖം നടത്തി ഫാരിസിനെ സ്റാര്‍ ആക്കി പൊതുജനത്തിന് മുന്പില് അവതരിപ്പിച്ചപ്പോള്‍ അത് ഭരണത്തിലെ മുഖ്യനും പാര്‍ടിയിലെ മുഖ്യനും തമ്മിലുള്ള പോരിലെ പുതിയ ഏടുകളായി ചിത്രീകരിക്കാനും മാധ്യമങ്ങള്‍ മല്‍സരിച്ചു.. ഒരു സംഭാവനയും, മുഖ്യമന്ത്രിയുടെ ഒരു കമന്റും മാത്രാവേണ്ടിയുര്ന്ന സംഭവം മറ്റെന്തൊക്കെയോ ആയി മാറി എന്ന് ചുരുക്കം..
4. സന്തോഷ് മാധവനും മറ്റു സ്വാമിമാരും..
പണമിടപാടില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു സ്വാമി ഒരു പ്രമുഖ ടെലിവിഷന്‍ രാജ്യത്തിന് വേണ്ടി രാജ്യത്തിന്രാജ്യത്തിന്രാജ്യത്തിന് രാജ്യത്തിന് മിടുക്കന് ആയി രാജ്യ ജീവന് ബലി പോലിസ് കസ്ടടിയില്‍ ആയി.. ആസാമിമാരുടെ കഷ്ടകാലം ആയിരുന്നു പിന്നെടങ്ങോട്ടു.. കേരളത്തിലങ്ങോലമിങ്ങോളം ഒട്ടേറെ സ്വാമിമാര്‍ നടത്തിക്കൊണ്ടിരുന്നു തട്ടിപ്പ് കഥകള്‍ പുറത്തായി.. കഥകള്‍ പുറത്ത് ആകുന്നതിനനുസരിച്ചു സ്വാമിമാര്‍ അകത്തയിക്കൊണ്ടിരുന്നു.. എന്തായാലും കപട ആത്മീയതക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മലയാളികളില്‍ ഒരു വിഭാഗത്തിന് തല്ക്കാലം രക്ഷപെടാനുള്ള ഒരു വഴികൂടി ആയി ഇത്തരം സംഭവങ്ങള്‍. സന്യാസിമാരുടെ "നീല കഥകള്‍" നീലച്ചിത്രങ്ങളുടെ ഭാവനയോടെ മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ സമൂഹം കാതു കൂര്‍പ്പിച്ചിരുന്നു..
5. ഭീകരവാദമല്ല, പട്ടി തന്നെ താരം!
രാജ്യത്തിന് വേണ്ടി ജീവന് ബലി കഴിച്ച ധീര സെനാനായകരെക്കാള്, കേരളത്തില്‍ എങ്കിലും, പ്രധാന വാര്‍ത്ത ആയതു മുഖ്യമന്ത്രിയുടെ "പട്ടി പ്രയോഗം ആയിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിന്റെ ശരിതെറ്റുകള്‍ അവിടെ നില്ക്കട്ടെ (ഒരു സാധാരണക്കാരന്റെ വായില്‍നിന്നു സാധാരണയായി കേള്‍ക്കുന്നതില്‍ കവിഞ്ഞൊന്നും മുഖ്യമന്ത്രി പറഞ്ഞില്ല എന്നതാണ് സത്യം), ഇതിനെ പറ്റിഅഭിപ്രായം പറയാനും ഒന്നുമല്ലാതായി പോകേണ്ടിയിരുന്ന ഒരു പരാമര്‍ശത്തെ ഒരു വന്‍ വിവാദമാക്കുന്നതിനും നമ്മുടെ വാര്‍ത്താ ചാനലുകളും, സാംസ്കാരിക നായകന്മാരും, പ്രതിപക്ഷവും (അത് പിന്നെ അവരുടെ കര്‍ത്തവ്യം ആണല്ലോ)... മല്സരിച്ച്ചുകൊന്ടെയിരുന്നു.. ചാനലുകള്‍ നേടുന്കാന് "ടോക് ഷോ" കള്‍ തന്നെ സംഘടിപ്പിച്ചു.. പുതിയ വിവാദം വരുന്നതു വരെയേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ.
അപ്പോള്‍ ഇതിനിടിയില്‍ നല്ലതൊന്നും സംഭവിച്ചില്ല എന്നാണോ..? തീര്‍ച്ചയായും അല്ല.. നമുക്കു ചുറ്റും ഒട്ടേറെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.. പക്ഷെ അതൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങള്‍ക്ക് മുന്പില് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രമിക്കുക എങ്കിലും ചെയ്യേണ്ടതായിരുന്നു. മാത്രമല്ല, വികസനം, സമൂഹ നന്മ്മ, ഭരണ പരിഷ്കാരങ്ങള്‍, ഭരണ രണ്ങങ്ങളിലെ അഴിമതികള്‍ തുടങ്ങി സമൂഹത്തെ മൊത്തം ബാധിക്കുന്ന പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും, തദ്വാര കേരള സമൂഹത്തിന്റെ പൊതുവായ ഒരു അഭിപ്രായ രൂപീകരണം നടത്തുന്നതിലും നമ്മുടെ മാധ്യമങ്ങള്‍ അമ്പേ പരാജയപ്പെട്ടു..
നമ്മുടെ മുമ്പില്‍ തന്നെ പല നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍ നിലവില്‍ ഉണ്ട്.. കൊച്ചുപുസ്തകങ്ങള് എന്നൊക്കെ വിളിക്കപ്പെടുന്നവ മുതല്‍ ക്രൈം, ഫയര്‍ തുടങ്ങി നിലവാരമില്ലാത്ത പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ നിരത്തുന്ന പ്രസിദ്ധീകരാണങ്ങള് വരെ. പക്ഷെ ഇവയേക്കാളൊക്കെ വലിയ ദോഷമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യത്തെ മാത്രം മുന്‍ നിര്‍ത്തിയുള്ള വിവാദ വല്ക്കരനങ്ങളിലൂടെ സമൂഹത്തോട് ചെയ്യുന്നത്.
വിവാദങ്ങള്‍ മാത്രം അറിയാനാണോ നമ്മള് മാധ്യമങ്ങളെ ആശ്രയിക്കുന്നത്... ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നമ്മളെ ഓരോരുത്തരെയും ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്.. അവയൊക്കെ അറിയണം എന്നുന്ടെന്കില്‍ പൊതുജനങ്ങളായ നമ്മുടെ മാധ്യമ സംസ്കാരം ആണ് മാറേണ്ടത്.. വിലകൊടുത്തു പത്രം വാങ്ങുന്നവന് തനിക്ക് "ആവശ്യമായ" വാര്‍ത്തകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.. പക്ഷെ അതെങ്ങിനെ..? അതിനെക്കുറിച്ച് നാമോരോരുത്തരും ചിന്തിക്കെണ്ടിയിരിക്കുന്നു..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. !!

Comments
എല്ലാ മാദ്ധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തു. അന്ന് രാത്രി മനോരമ ചാനലില്‍, അറസ്റ്റ് ദുരൂഹമാണെന്ന് സ്ഥാപിക്കാന്‍ ഷാനി പ്രഭാകരനും ചാനലും പെട്ട പാട്.അതൊരു അധ്വാനം തന്നെയായിരുന്നു..... ഇതാണ് യഥാര്‍ത്ത മാദ്ധ്യമ സംസ്കാരം.:) ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ...........
ഇതൊന്ന് നോക്കൂ മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി?
നല്ലതെന്നു പറയാന്‍ തോന്നുന്നില്ല. പോസ്റ്റിനു വേണ്ടി ഒരു പോസ്റ്റ്, അത്രമാത്രം. (ഇന്ന വിഷയമേ പോസ്റ്റാവൂ എന്നില്ല- സമ്മതിച്ചു.) അക്ഷരത്തെറ്റുകള്‍ ധാരാളം, ശ്രദ്ധിക്കുമല്ലോ? വിദ്യാര്‍ത്ഥികളെ ഇങ്ങനെ പീഠിപ്പിക്കാമോ?
രാവിലെ മുതല്‍ ഒരേ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കലും.
കാലിക പ്രസക്തമായ കുറിപ്പ്
ബാബുരാജ്: ഇതൊരു അപ്രസക്ത്തമായ പോസ്റ്റ് ആണെന്നെനിക്കിതുവരെ തോന്നിയില്ല.. താങ്കളുടെ കമന്റ് എനിക്ക് ശരിക്കും മനസ്സിലായില്ല കേട്ടോ..
എഴുത്തുകാരീ: ചാനലുകളുടെ വാര്‍ത്താ "ആഘോഷം" പരിപാടികള്‍ കാണുന്നത് നിര്‍ത്തുകയും, ഒരു പരിധിവരെ അത്തരം പരിപാടികള്‍ സ്പോന്സോര് ചെയ്യുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും.. പക്ഷെ എത്ര പേര് ഈ രീതിയില്‍ ചിന്തിക്കും എന്നറിയില്ല.. അതുകൊണ്ടുതന്നെ എത്രമാത്രം ഫലപ്രദം ആകുമെന്നും... !!!
പ്രിയാ: ഒരു തൂത്തുവാരി എറിയല്‍ എളുപ്പമായിരിക്കുമോ...? നല്ല മാധ്യമങ്ങളെ കണ്ടെത്തുക ആവില്ലേ കൂടുതല്‍ എളുപ്പം..
സന്ചാരി & വികടശിരോമണി: മാറ്റം ആവശ്യമാനെന്നത് നേരുതന്നെ.. പക്ഷെ നമുക്കെന്തു ചെയ്യാനാവും എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു..