സിസ്റര്‍ അഭയയുടെ മരണം സംബന്ധിച്ച് നടന്നുവരുന്ന പൊതുജന, മാധ്യമ, കോടതി വിചാരണകള്‍ ശ്രദ്ധേയം ആണ്..! ഇതൊരു കൊലപാതകം ആണെന്ന കാര്യത്തില്‍ ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിനും, മരണം നടന്നു ഒരു മാസത്തിനകം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാന്ചിനും അല്ലാതെ ആര്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല.. എന്നാല്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും കേരള സമൂഹം, പ്രത്യേകിച്ച് മാധ്യമങ്ങള്‍, ഈ കേസിന് പിന്നാലെ പോകുന്നതിനു പിന്നില്‍ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു: 1. ഒരു കന്യാസ്ത്രീയുടെ അസാധാരണമായ കൊലപാതകം. 2. ആരംഭം മുതല്‍ തന്നെ ആരൊക്കെയോ കൊലപാതകികള്‍ ആയി വിരല്‍ ചൂണ്ടി കാനിച്ചുകൊണ്ടിരിക്കുന്ന രണ്ടു പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും. മേല്‍പ്പറഞ്ഞ രണ്ടു കാരണങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് പണ്ടേ തെഞ്ഞുമാഞ്ഞു പോയേനെ എന്ന കാര്യത്തില്‍ ആര്ക്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല. യഥാര്‍ത്ഥ കൊലയാളികള്‍ ആരുമായിക്കൊള്ളട്ടെ, അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം! അത് വൈദീകര്‍ ആയാലും, കന്യാസ്ത്രീ ആയാലും, ഇനി മെത്രാനച്ചന് തന്നെ ആയാലും! പക്ഷെ എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ട് 1. ഇന്നു സി.ബി.ഐ. പറയുന്ന എല്ലാ കാര്യങ്...
Comments