പാവമാം ഞാന്‍ വെറുമൊരു പാവയോ?

ആരുമില്ലാത്തവനാണ് ഞാന്‍
ഇനിആരെലുമുന്ടെങ്കില്‍ അവര്‍ എനിക്കുള്ളവരല്ല...
ഇനി എനിക്കുള്ളവരെങ്കില്‍ തന്നെ അവരെഎനിക്ക് വേണ്ടേ വേണ്ട...
കാരണം അവര്‍ എന്റെ ചിറകുകളില്‍ കൊത്തി-മുറിവേല്‍പ്പിക്കുന്നു,
പിന്നെ ദൂരെ മാറിഎന്റെ വേദനയില്‍ സന്തോഷിക്കുന്നു...
പറക്കുവാനാകാതെ പിടയുന്ന എന്റെ വേദനയില്‍ ആര്ത്തുല്ലസിക്കുന്നു...
പാവമാം ഞാന്‍ വെറുമൊരു പാവയോ നിങ്ങള്ക്ക്?

എന്‍ തൂവലില്‍ തഴുകി എന്നെ ഉണര്‍ത്തി
ഇഷ്ടമെന്നെപ്പോഴോ എന്‍ കാതില്‍ മന്ത്രിച്ചു
എന്നെ കവര്‍ന്നെന്റെ ചോരയും ഊറ്റി
എന്‍ നെഞ്ചില്‍ ചവിട്ടി കടന്നുപോകുവാന്‍
ഞാനെന്തത്രക്ക് വിലകെട്ടവനോ?

ചിരിക്കുവാന്‍ എനിക്കിന്നാകുന്നില്ല,
ഇനി ഞാന്‍ചിരിച്ചാല്‍ നിങ്ങളെന്നെ ഭ്രാന്തെന്നു വിളിക്കും.
കരയാന്‍ എനിക്കിന്നാകുന്നില്ല,
ഇനി ഞാന്‍ കരഞ്ഞാലും നിങ്ങളെന്നോടു കരുണ കാട്ടുമോ?
വികാരങ്ങള്‍ മരവിച്ചു മരിച്ചിട്ടുമെന്തേ എന്നെ
വെറുതെ വിടാത്തു‌ നിങ്ങളിപ്പോഴെങ്കിലും
പാവമാം ഞാന്‍ വെറുമൊരു പാവയോ നിങ്ങള്ക്ക്?

Comments

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???