ഞാനും ഒന്നു കരഞ്ഞോട്ടെ...!!!
കണ്ണുനീര് സ്ത്രീകളുടെ കുത്തക ആണെന്ന്
പറഞ്ഞമഹാന്മാരോട് ഞാന്‍ വിയോജിക്കുന്നു..
എന്ത് സുഖമാണ് ഒന്നു കരഞ്ഞു കഴിയുമ്പോള്‍..
മനസ്സില്‍ മൂടിക്കെട്ടിയ ദുഖമെല്ലാം
മഴ പോലെപെയ്തിറങ്ങി കഴിയുമ്പോള്‍
ഹൃദയത്തില്‍ തെളിഞ്ഞു വരുന്ന ആ ശാന്തത,
അത് ഏത് പൌരുഷത്തിന്റെ പേരില്‍ ആണെന്കിലും
പുരുഷന്മാര്ക്ക് നിഷേധിക്കുന്നത്ക്രൂരതയാണ്..
നീ ഒരു ആണല്ലേ എന്ന് പറഞ്ഞു ഞങ്ങളെ തടയല്ലേ...
എത്ര നാള് ഞങ്ങള്‍ ഉള്ളിലോതുക്കും
നിങ്ങള്‍ നല്കുന്ന ദുഖഭാരങ്ങള്‍..
എവിടെ ഞങ്ങള്‍ ഇറക്കിവെക്കും
നിങ്ങള്‍ ഏല്‍പ്പിക്കുന്ന മുള്‍ക്കിരീടങ്ങള്‍..
എങ്ങിനെ ഞങ്ങള്‍ ഉണക്കിയെടുക്കും
നിങ്ങള്‍ ഏറ്റുന്ന മുറിവുകള്‍..
ഞങ്ങളും ഒന്നു കരഞ്ഞോട്ടെ..
കണ്ണുനീര് ചാലിട്ടൊഴുകിക്കോട്ടേ..
മുറിവുകളെ കണ്ണുനീര് കഴുകട്ടെ..
ഹൃദയഭാരം അല്പമെങ്കിലും ഒന്നു കുറഞ്ഞോട്ടെ..
ഞങ്ങളുടെ മനവും ഒന്നു തെളിഞ്ഞോട്ടെ..
ഞങ്ങളും ആ സുഖം ഒന്നനുഭവിച്ചോട്ടെ..
ഇനി ഒന്നു കരയട്ടെ ഞാന്‍...!
Comments
ആ നോബല്‍ സമ്മാന ജേതാവ് പറഞ്ഞതു പോലെ :
"നാല്പതിലാണുങ്ങള് കുളിമുറിയടച്ചിട്ട്....." ആരും കാണാതെ കരയുന്നു.
കരയാന്‍ മറന്നു പോകരുത്
ആണുങ്ങള് കരയുന്നത് കാണാന്‍ ഒരു ചന്തവുമില്ല (ഞാന്‍ കണ്ണാടിയില്‍ നോക്കി )
പച്ചയായ എഴുത്ത്...
ആശംസകള്‍....
ഒരു ശരാശരി സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കരയുക എന്നത് സ്ത്രൈണതയുടെ ലക്ഷണം ആണ്.. ഒപ്പം എല്ലാ വീര്‍പ്പുമുട്ടലുകളും ഉള്ളില്‍ ഒതുക്കുക എന്നത് പുരുഷ ലക്ഷണവും ആയി ചിത്രീകരിക്കപ്പെടുന്നു... കരയാത്തവര്‍ ആയി ആരും ഉണ്ടാവില്ല.. എന്നാലും പരസ്യമായി ഒരു പുരുഷന്റെ കണ്ണുകള്‍ ഈറനനിഞ്ഞാല് അത് അവന്റെ ബലഹീനതയായെ മറ്റുള്ളവര്‍, എന്തിന് അവന് തന്നെയും കറുത്ത്..
പ്രിയാ.. കരച്ചില് മാത്രമെ പുരുഷന് നിഷേധിക്കുന്നുള്ളോ..? മനുഷ്യരായവര്ക്കെല്ലാം സുഖദുഖങ്ങള്‍ ഒരുപോലെ അല്ലെ. അതും ഇവയൊക്കെ അവനവന്റെ സാഹചര്യങ്ങലുംആയല്ലേ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്.. (ഞാന്‍ ഒരു സ്ത്രീ-പുരുഷ വിധ്വേഷിയോ, പക്ഷ വാദിയോ അല്ല എന്ന് കൂടി പറയാന്‍ ആഗ്രഹിക്കുന്നു..)...
പിന്നെ, കൂട്ടുകാരെ, ഞാന്‍ ഇവിടെ കരയാന്‍ വീര്‍പ്പുമുട്ടി ഇരിക്കുക ഒന്നുമല്ല.. പക്ഷെ കരയേണ്ട സന്ദര്‍ഭങ്ങളില്‍ കരഞ്ഞിട്ടുണ്ട് താനും.. അന്നൊക്കെ കണ്ടിട്ടുള്ളവര്‍ ചിലരെന്കിലും ആശ്വസിപ്പിച്ചിട്ടുണ്ട് "നീ എന്താടാ, പെണ്ണുങ്ങളെപ്പോലെ കരയുന്നത്" എന്ന് ചോദിച്ചുകൊണ്ട്... കരച്ചില് ആരുടേയും കുത്തക അല്ല എങ്കിലും ഒരു "കോപ്പി റൈറ്റ്" സ്ത്രീകളുടെ കൈവശം എന്നാണ് ഒരു വയ്പ്പ്.. !!! ശരി അല്ലെ..?
ഒരു വീട്ടിലെ കാര്യം തന്നെ എടുക്കുക (പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയിലെ).. ഭാര്യയുടെ എല്ലാ ഒട്ടെല്ലാ പ്രശ്നങ്ങള്‍ക്കും ഭര്‍ത്താവുണ്ട് ഒരു തുണ ആയി.. പക്ഷെ എത്ര ഭാര്യമാര്‍ ഭര്ത്താക്കന്മാര് നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഓര്‍ക്കാറുണ്ട്.. ഒരു ശരാശരി ഭാര്യ, ഭര്‍ത്താവ് അരി വാങ്ങിച്ചു കൊടുത്തില്ല എങ്കില്‍ വീട്ടില്‍ കഞ്ഞി വക്കാന്‍ "വഴി" കാണാത്തവള്‍ ആണ്... ഇങ്ങനെഅല്ലാത്തവര് ഇല്ല എന്നല്ല..
കരഞ്ഞോളൂ കരഞ്ഞോളൂ ആവോളം കരഞ്ഞോളൂ, കരഞ്ഞ് മനസ്സിലെ ദു:ഖഭാരമെല്ലാം ഇറക്കി വച്ചോളൂ...
പിന്നെ ഒരു കാര്യം അറിയോ? ഒരു സ്ത്രീ കരയുന്നത് കാണുമ്പോള്‍ തോന്നുന്ന വേദനയേക്കാള്‍ വളരെ കൂടുതലാണ് ഒരു പുരുഷന് കരയുന്നത് കാണുമ്പോള്‍ തോന്നുന്നത്
ബഷീര്‍: ആരും കരയുന്നത് കാണാന്‍ ഒരു ചന്തവും ഉണ്ടാവില്ല...
ശ്രീ: കുട്ടികാലത്തെ കരച്ചിലൊക്കെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ആയിരുന്നു.. ഒരു കളിപ്പാട്ടം കിട്ടാനോ, ഒരു ശിക്ഷയില്‍ നിന്നു രക്ഷപെടാണോ, അങ്ങിനെ ഒക്കെ.. വളര്‍ന്നപ്പോള്‍ അല്ലെ വേദനയോടെ ഉള്ള കരച്ചിലിന്റെ പ്രസക്തി വര്‍ധിച്ചത്.. ?
ലക്ഷ്മി: ആണുങ്ങള് സ്വഭാവേന തന്റെടികള്‍ ആയിരിക്കണം എന്നാണ് സമൂഹത്തിന്റെ വയ്പ്പ്.. അവന് കണ്ണീര് ഒപ്പാനും, ആശ്വസിപ്പിക്കാനും ഒക്കെ ആണ്... ഇതല്ലേ നമ്മുടെ ചുറ്റുപാടുകളില്‍ കണ്ടുവരുന്നത്?
കണ്ണുനീര് സ്ത്രീകളുടെ കുത്തക അല്ലല്ലോ
ആണെന്നാരാ പറഞ്ഞത്?
എന്ത് സുഖമാണ് ഒന്നു കരഞ്ഞു കഴിയുമ്പോള്‍..
മുഖം വീര്‍ത്ത് കാണാന്‍ നല്ല ചേലാവും
മനസ്സില്‍ മൂടിക്കെട്ടിയ ദുഖമെല്ലാം
മഴ പോലെപെയ്തിറങ്ങി കഴിയുമ്പോള്‍
ഹൃദയത്തില്‍ തെളിഞ്ഞു വരുന്ന ആ ജാള്യത..
അത് ഏത് പൌരുഷത്തിന്റെ പേരില്‍ അല്ലെങ്കിലും
പുരുഷന്മാര്ക്ക് നിഷേധിക്കുന്നത് നല്ലതല്ല.
നീ ഒരു പെണ്ണല്ല്ല്ലേ എന്ന് പറഞ്ഞു ഞങ്ങളെ തല്ലല്ല്ലേ...
എത്ര നാള് ഞങ്ങള്‍ സഹിക്കും
നിങ്ങള്‍ നല്കുന്ന കളിയാകലുകള്‍!
എവിടെ ഞങ്ങള്‍ ഇറക്കിവെക്കും
നിങ്ങള്‍ ഏല്‍പ്പിക്കുന്ന മുള്‍ക്കിരീടങ്ങള്‍..
എങ്ങിനെ ഞങ്ങള്‍ ഉണക്കിയെടുക്കും
നിങ്ങള്‍ ഏറ്റുന്ന മുറിവുകള്‍..
എന്താ, നിങ്ങളും ഒന്നു കരഞ്ഞോട്ടേന്നോ
കണ്ണുനീര് ചാലിട്ടൊഴുകിക്കോട്ടേന്നോ
മുറിവുകളെ കണ്ണുനീര് കഴുകട്ടേന്നോ
ഹൃദയഭാരം അല്പമെങ്കിലും ഒന്നു കുറഞ്ഞോട്ടേന്നോ
നിങ്ങളുടെ മനവും ഒന്നു തെളിച്ചോളൂ
നിങ്ങളും ആ സുഖം ഒന്നനുഭവിച്ചോളൂ
എന്താ, എന്താ കരയുന്നില്ലേ?
കരയാത്തതാ ഭേദം അല്ലേ?
ഞങ്ങളിപ്പോള്‍ അതിനു ശ്രമിക്കുകയാ...
മനോജ്, ശ്രദ്ധേയമായ പോസ്റ്റ്. ആശംസകള്‍!
ലോഹിത ദാസ് ,ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ വില്‍ പറഞ്ഞു,മനസ്സിനെ സ്പര്‍ശിക്കുന്നത് കണ്ടാല്‍ കരച്ചില് വരും എന്ന്.. അന്ന് ഞാന്‍ ഓര്‍ത്തു,ഇയാള്‍ക്ക് എന്തിന്റെ സൂക്കേടാ എന്ന്...പക്ഷെ,പിന്നീട് എപ്പോഴോ മനസ്സിലായി,ദുര്‍ബല ഹൃദയര്‍ക്ക് മാത്രമെ,കരയാന്‍ സാധിക്കൂ എന്ന്..
ധൈര്യമായി കരഞ്ഞോളൂട്ടോ..