മറിയത്തിനിതാ കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നു....!!!

കൌമാരത്തിന്റെ അവസാന കാലഘട്ടത്തില്‍ ഞാനും വേറെ ചില കൂട്ടുകാരുംകൂടി ഒരു മിമിക്സ് ട്രൂപ്പോക്കെ ഉണ്ടാക്കി, അല്‍പ്പം പാട്ടും മിമിക്സ് പരേഡും ഒക്കെ ആയി, അതായത് ചില്ലറ കലാ പ്രവര്ത്തനം ഒക്കെ ആയി നടക്കുന്ന കാലം... പഠനത്തിലോ ഷൈന്‍ ചെയ്യാന്‍ പറ്റണില്ല, അപ്പോള്‍ ഒന്നറിയപ്പെടാനും ഒക്കെ ആയി, എന്തെങ്കിലും ഒക്കെ നമ്പറുകള്‍ വേണ്ടേ... അങ്ങിനെ അല്ലറ ചില്ലറ പരിപാടികള്‍ നാട്ടിലെ ഓണാഘോഷ ക്ലബ്ബുകളുടെ ആഘോഷങ്ങല്‍ക്കിടയിലും ഒക്കെയായി കിട്ടുന്നുമുണ്ടായിരുന്നു..

ഞങ്ങള്‍ പ്രാക്ടീസ് ചെയ്യാന്‍ കൂടുന്നത് സ്ഥലത്തെ പള്ളി വക റബ്ബര്‍ തോട്ടത്തില്‍ ആണ്... പ്രാക്ടീസ് എന്ന് പറഞ്ഞാല്‍ അങ്ങിനെ കാര്യമായിട്ടൊന്നും ഇല്ലാ... ചുമ്മാ ഇരുന്നു കത്തി വക്കും.. നാട്ടിലെ കണ്ടാല്‍ കൊള്ളാവുന്ന പെന്പില്ലെരുടെ അറിയാവുന്ന വിശേഷങ്ങള്‍.. (വാര്‍ത്തകള്‍.... അല്ലാതെ മറ്റേ 'വിശേഷം' അല്ല) കൂട്ടത്തിലുള്ള എല്ലാവരെയും അറിയിക്കും.. (ആരും അറിയാത്ത കഥകള്‍ പറയുനവനെ കേള്‍ക്കാന്‍ ആളുള്ളൂ എന്നതിനാല്‍ പലതും ബടായി കഥകള്‍ ആയിരിക്കും എന്നും പ്രത്യേകം പറയണ്ടല്ലോ.. ) ... കണ്ട സിനിമാകഥകള്‍ ഒക്കെ പങ്കു വക്കും... പിന്നെ, ഇടക്കൊക്കെ പട്ടി, പൂച്ച, തുടങ്ങിയ മൃഗങ്ങളുടെയും, ജാസ്, ഗിത്താര്‍, തുടങ്ങി ഏതാനും ചില സംഗീത ഉപകരണങ്ങളുടെയും കൊടും കാറ്റു, പേമാരി, എന്നീ പ്രകൃതി വിക്രുതികളുടെയും ശബ്ദം കേള്‍പ്പിക്കും.... ചിലരൊക്കെ സിനിമാ നടന്മാരുടെ ശബ്ദം അനുകരിക്കും.. അങ്ങിനെ ഒരു മൂന്നു നാലു മണിക്കൂര്‍ സംഭവ ബഹുലമായി പോകും... ചുരുക്കം പറഞ്ഞാല്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകം തന്നെ ആയിരുന്നു ഈ ആഴ്ച തോരുമുള്ള സംഗമങ്ങള്‍... !

അങ്ങിനെ ഒരു ഞായറാഴ്ച പതിവു പോലെ ഞങ്ങള്‍ പതിവു വെടിവട്ടങ്ങലുമായി മിമിക്സ് പരേഡ് എണ്ണ മഹനീയ കലയെ എങ്ങിനെ ഉത്തുന്‍ക പദങ്ങളില്‍ എത്തിക്കാം എന്നതിനെ കുറിച്ചു കൂലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ദെ ഒരു മറിയാമ്മ വരുന്നു... ആളൊരു അരപ്പിരി വട്ടു കേസ് ആണ്... കര്‍ത്താവ്‌ സ്ഥിരമായി തനിക്ക് പ്രത്യക്ഷപ്പെടാറുണ്ട് എന്നും, മറ്റും ആണ് കക്ഷിയുടെ സ്ഥിരം വാദം... ആരെങ്കിലും ഇതിനെ എതിര്‍ത്ത് സംസാരിച്ചാല്‍ കണ്ണ് പൊട്ടുന്ന തെറി വിളിക്കും.. ഇനി മറിയത്തിന്റെ വാദം ശരി ആണെന്ന് വച്ചാല്, അടുത്ത പടി അവരുടെ കയില്‍ നിന്നു കാശ് അടിച്ചെടുക്കുക എന്നതാണ്..

മറിയം അങ്ങിനെ ഞങ്ങള്‍ കൂടുന്ന സ്ഥലത്തിന്റെ അടുത്തെത്തി.. ഞങ്ങള്‍ ഇരിക്കുന്നത് റോഡില്‍ നിന്നും ഒരൊന്നര ആള്‍ പൊക്കത്തിലുള്ള പറമ്പില്‍ ആയതിനാല്‍ മറിയം ഞങ്ങളെ കാണില്ല... മറിയം അടുത്തെത്തിയതും... ഞങ്ങളിലെ വിരുതന്‍ മാര്‍ കൊടുംകാട്ടിന്റെയും പെമാരിയുടെയും ഒക്കെ ശബ്ദം ഉണ്ടാക്കി... തുടര്‍ന്നു.. മുഴങ്ങുന്ന ശബ്ദത്തില്‍ ഒരു വിളി..
"മറിയം..."
"എന്തോ...." മറിയം വിളി കേട്ടു..
"ഞാന്‍ കര്‍ത്താവാണ്... ഞാനിതാ നിനക്കു പ്രത്യക്ഷപെടാന്‍ പോകുന്നു... "
"അയ്യോ കര്‍ത്താവേ, ഞാന്‍ എത്ര നാളായി അങ്ങ് ഒന്നു പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തിരിക്കുന്നു... മറിയം റോഡില്‍ മുട്ടുകുത്തി കൈ വിരിച്ചു പിടിച്ചു മുകളിലേക്ക് നോക്കി...
ഒന്നും കാണുന്നില്ല... ശബ്ദവും നിലച്ചു... അല്‍പനേരം കഴിഞ്ഞു കാണാത്തതിനാല്‍ ആവും മറിയം വീണ്ടും വിളിച്ചു..
"കര്‍ത്താവേ... അങ്ങേവിടെ പോയി... ??? ഞാന്‍ ഇതാ കാത്തിരിക്കുന്നു...."
ഉടനെ ഒരുത്തന്‍ വിളിച്ച് പറയുന്നു...
"കര്‍ത്താവ്‌ ദാണ്ടേ മൂത്രം ഒഴിച്ചുകൊണ്ടിരിക്കുന്നു... അത് കഴിഞ്ഞാല്‍ ഉടനെ പ്രത്യക്ഷപ്പെടുന്നതായിരിക്കും... "

മറിയത്തിന്റെ സ്വഭാവവും മാനസിക നിലയും വച്ചു പിന്നീടുണ്ടായ "സരസ്വതീ വിളയാട്ടം" ഊഹിക്കാമല്ലോ അല്ലെ... !!!

Comments

മറിയത്തിന്റെ അവകാശവാദങ്ങൾ അന്നോടെ അവസാനിച്ചുകാണുമോ?
അങ്ങിനെ ഒന്നും ഇല്ലാ.. മറിയത്തിന്റെ അന്ത്യം ശോചനീയം ആയിരുന്നു... സത്യം പറഞ്ഞാല്‍ ബുദ്ധി സ്ഥിരത ഇല്ലാത്ത മറിയത്തെ കളിയാക്കാന്‍ ശ്രമിച്ച ഞങ്ങള്ക്ക് ഞങ്ങളോട് തന്നെ സഹതാപം തോന്നുകയാണ് ഇപ്പോള്‍... !!!

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???